Advertisment

പ്രിഗോഷിന്റെ ശവസംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ പുടിന് പദ്ധതിയില്ലെന്ന് ക്രെംലിന്‍

ശവസംസ്‌കാര ക്രമീകരണങ്ങള്‍ യുദ്ധത്തലവന്റെ കുടുംബത്തിന്റെ കാര്യം, സംസ്‌കാരം എപ്പോള്‍ നടക്കുമെന്ന് മോസ്‌കോയ്ക്ക് ഔദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ല

New Update
wagnor

സെന്റ് പീറ്റേഴ്‌സ് ബര്‍ഗ്: കഴിഞ്ഞയാഴ്ച വിമാനാപകടത്തില്‍ കൊല്ലപ്പെട്ട വാഗ്‌നര്‍ നേതാവ് യെവ്‌ജെനി പ്രിഗോഷിന്റെ ശവസംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ വ്‌ലാഡിമിര്‍ പുടിന് പദ്ധതിയില്ലെന്ന് ക്രെംലിന്‍ വക്താവ് അറിയിച്ചു.

Advertisment

 

 

തന്റെ ദൈനംദിന കോളിനിടെ മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ച ദിമിത്രി പെസ്‌കോവ്, ശവസംസ്‌കാര ക്രമീകരണങ്ങള്‍ യുദ്ധത്തലവന്റെ കുടുംബത്തിന്റെ കാര്യം മാണെന്ന് പറഞ്ഞു, ശവസംസ്‌കാരം എപ്പോള്‍ നടക്കുമെന്ന് മോസ്‌കോയ്ക്ക് ഔദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ലായെന്നും വക്താവ് വ്യക്തമാക്കി.

റഷ്യന്‍ മിലിട്ടറി കമാന്‍ഡര്‍മാര്‍ക്കെതിരെ കലാപം ആരംഭിച്ച് രണ്ട് മാസത്തിന് ശേഷമാണ് കഴിഞ്ഞ ആഴ്ച പ്രിഗോജിന്‍ തന്റെ ബിസിനസ്സ് ജെറ്റ് തകര്‍ന്ന് വീണു മരിച്ചത്. ഈ സമയം വാഗ്‌നര്‍ സൈന്യം തെക്കന്‍ നഗരമായ റോസ്‌തോവിന്റെ നിയന്ത്രണം ഏറ്റെടുത്ത് മോസ്‌കോയിലേക്ക് മുന്നേറിയിരുന്നു.

വിമാനാപകടത്തിന്റെ കാരണം ഇനിയും റഷ്യന്‍ അന്വേഷണ സമിതി ഇതുവരെ പുറത്തു വിട്ടിട്ടില്ല, എന്നാല്‍ അന്താരാഷ്ട്ര ഇന്റലിജന്‍സ് ഏജന്‍സികളുടെ വിലയിരുത്തലുകള്‍ അനുസരിച്ച് കൃത്യമായ പദ്ധതി വഴി നടത്തിയ സ്‌ഫോടനത്തില്‍ മറ്റ് ഒമ്പത് കൂലിപ്പടയാളികളോടൊപ്പം പ്രയോജിന്‍ കൊല്ലപ്പെട്ടുവെന്നാണ് നിഗമനം.

വിമാനാപകടത്തിന് പിന്നില്‍ പുടിന്‍ ആയിരിക്കാമെന്ന് യുഎസ് പ്രസിഡന്റ് അഭിപ്രായപ്പെട്ടിരുന്നു. ''റഷ്യയില്‍ നടക്കുന്ന എല്ലാ കാര്യങ്ങളിലും പുടിന്റെ പങ്ക് വ്യക്തമാണ്. പുടിന്‍ അറിയാത്ത കാര്യമൊന്നുമില്ല,'' ജോ ബൈഡന്‍ കഴിഞ്ഞ ആഴ്ച മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

എന്നാല്‍ ക്രെംലിന്‍ വാഗ്‌നര്‍ തലവനെ കൊന്നുവെന്ന ആരോപണം നിഷേധിച്ചു, പുടിന്റെ  പങ്കിനെ കുറിച്ചുള്ള പാശ്ചാത്യ ഇന്റലിജന്‍സ് വിലയിരുത്തലുകളെ 'ഒരു തികഞ്ഞ നുണ' എന്ന് എന്നാണ് പുടിന്‍ വിശേഷിപ്പിച്ചത്.എന്നാല്‍ മോസ്‌കോയിലെ പലരും പ്രിഗോഷിന്റെ മരണത്തിന് പിന്നില്‍ റഷ്യന്‍ സര്‍ക്കാര്‍ ആയിരിക്കാമെന്ന് അനുമാനിക്കുന്നു.

ജൂണില്‍ റഷ്യയുടെ സൈനിക നേതൃത്വത്തിനെതിരായ കലാപത്തിന് പ്രതികാരമായി പ്രിഗോജിന്‍ കൊല്ലപ്പെട്ടുവെന്ന് ടെലിഗ്രാം ആപ്ലിക്കേഷനില്‍ പ്രിഗോജിനുമായി അടുപ്പമുള്ള നിരവധി ചാനലുകള്‍ അഭിപ്രായപ്പെട്ടു.



അപകടത്തില്‍ മരിച്ച പ്രിഗോസിന്റെ ശവസംസ്‌കാര ശുശ്രൂഷ ചൊവ്വാഴ്ച രാവിലെ ആരംഭിച്ചതായി സെന്റ് പീറ്റേഴ്സ്ബര്‍ഗ് ഔട്ട്ലെറ്റായ ഫോണ്ടങ്ക റിപ്പോര്‍ട്ട് ചെയ്തു.രാജ്യത്തുടനീളം താല്‍ക്കാലിക സ്മാരകങ്ങള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്, എന്നാല്‍ ഇവിടേക്ക് എത്തുന്ന സന്ദര്‍ശകര്‍ പൂക്കളും മറ്റ് ആദരാഞ്ജലികളും ഉപേക്ഷിച്ചിച്ചതായി പ്രാദേശിക ഫ്രീലാന്‍സ് മാധ്യമ പ്രവര്‍ത്തകര്‍ പറഞ്ഞു. ഫോണ്ടങ്ക പോസ്റ്റ് ചെയ്ത ഒരു ക്ലിപ്പില്‍, സെന്റ് പീറ്റേഴ്സ്ബര്‍ഗിലെ സെര്‍വെനോ സെമിത്തേരിക്ക് അടുത്തുള്ള ഒരു ചാപ്പലില്‍ ഒരു കൂട്ടം ജനങ്ങള്‍ അന്ത്യാഞ്ജലി പ്രാര്‍ത്ഥനകള്‍ നടത്തുന്നതായി കാണാനാകുന്നുണ്ട്.

പ്രിഗോഷിന്റെ ശവസംസ്‌കാരം എപ്പോള്‍, എവിടെ നടക്കുമെന്ന് തങ്ങള്‍ക്ക് അറിയില്ലെന്ന് മൂന്ന് വാഗ്‌നര്‍ അംഗങ്ങള്‍ തിങ്കളാഴ്ച ഗാര്‍ഡിയനോട് പറഞ്ഞു. ''ഞങ്ങളോട് ഒന്നും പറഞ്ഞിട്ടില്ല. അദ്ദേഹത്തിന് അര്‍ഹമായ വിടവാങ്ങല്‍ ലഭിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു, ''ഉക്രെയ്‌നിലെ ഗ്രൂപ്പുമായി യുദ്ധം ചെയ്ത ഒരു വാഗ്‌നര്‍ സൈനികന്‍ പേര് വെളിപ്പെടുത്താത്ത യുവാവ് പറഞ്ഞു.

russia ukraine war wagner mosco
Advertisment