Advertisment

റഷ്യയ്ക്ക് നേരെ യുക്രൈന്‍ വ്യോമാക്രമണം, 20 പേര്‍ കൊല്ലപ്പെട്ടു; സംഭവം തന്ത്രപ്രധാനമായ ബെല്‍ഗൊറോഡില്‍

New Update
russia

മോസ്‌കോ:  ബെല്‍ഗൊറോഡ് നഗരത്തില്‍ യുക്രൈന്‍ നടത്തിയ ആക്രമണത്തില്‍ രണ്ട് കുട്ടികളടക്കം 20 പേര്‍ കൊല്ലപ്പെട്ടെന്ന് റഷ്യ. സംഭവത്തില്‍ 111 പേര്‍ക്ക് പരിക്കേറ്റു.

Advertisment

യുക്രേനിയന്‍ അതിര്‍ത്തിയില്‍ നിന്ന് ഏകദേശം 30 കിലോമീറ്ററും മോസ്‌കോയില്‍(Moscow) നിന്ന് 600 കിലോമീറ്ററും അകലെയാണ് ബെല്‍ഗൊറോഡ് സ്ഥിതി ചെയ്യുന്നത്. യുക്രൈനെതിരായ റഷ്യന്‍ സൈനിക നടപടികളുടെ തന്ത്രപ്രധാനമായ സ്ഥലമാണിത്.

യുക്രൈനിലേക്ക് റഷ്യ 122 മിസൈലുകളും 36 ഡ്രോണുകളും വിക്ഷേപിച്ചതിന് ദിവസങ്ങള്‍ക്ക് ശേഷമാണ് ആക്രമണമുണ്ടായതെന്ന് യുക്രൈനിയന്‍ വ്യോമസേന അറിയിച്ചു. രണ്ട് വര്‍ഷത്തോളം നീണ്ടുനിന്ന യുദ്ധത്തിലെ ഏറ്റവും വലിയ വ്യോമാക്രമണം എന്നാണ് ഇതിനെ ഉദ്യോഗസ്ഥര്‍ വിശേഷിപ്പിച്ചത്.

ആക്രമണം ഒരു ജനവാസ കേന്ദ്രത്തിലാണ് മിസൈലുകള്‍ പതിച്ചതെന്നും ഇതിന് മുന്നോടിയായി വ്യോമാക്രമണ സൈറണുകള്‍ മുഴക്കിയെന്നും ബെല്‍ഗൊറോഡ് മേഖലയുടെ ഗവര്‍ണര്‍ വ്യാസെസ്ലാവ് ഗ്ലാഡ്കോവ് അറിയിച്ചു.

ഇതോടെ ജനങ്ങള്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് അഭയം തേടി. സംഭവത്തിന് തിരിച്ചടി നല്‍കുമെന്ന് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് റഷ്യ. ആക്രമണത്തിന് 'ശിക്ഷ ലഭിക്കാതെ പോകില്ല' എന്നായിരുന്നു പ്രതിരോധ മന്ത്രാലയം നടത്തിയ പ്രതികരണം. 

Advertisment