Advertisment

മണിക്കൂറുകള്‍ക്കളുള്ളില്‍ 80ല്‍ അധികം തവണ; 6.3 തീവ്രത രേഖപ്പെടുത്തി; തുടര്‍ച്ചയായുണ്ടായ ഭൂചലനങ്ങളില്‍ വിറങ്ങലിച്ച് തായ്‌വാന്‍

തിങ്കളാഴ്ച വൈകീട്ട് മുതല്‍ ചൊവ്വാഴ്ച പുലര്‍ച്ചെ വരെയുള്ള സമയത്താണ് 80ലധികം ഭൂചലനങ്ങളുണ്ടായത്. തിങ്കളാഴ്ച വൈകീട്ട് ഒൻപത് മിനിറ്റിനിടെ മാത്രം അഞ്ച് തവണയാണ് ഭൂചലനമുണ്ടായത്.

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
earthquake2

തായ്‌പേയ്: തുടര്‍ച്ചയായുണ്ടായ ഭൂചലനങ്ങളില്‍ വിറങ്ങലിച്ച് തായ്‌വാന്‍. മണിക്കൂറുകള്‍ക്കളുള്ളില്‍ 80ല്‍ അധികം തവണയാണ് ഭൂചലനമുണ്ടായത്.

 6.3 തീവ്രത രേഖപ്പെടുത്തിയതായിരുന്നു ഏറ്റവും ശക്തിയേറിയ ഭൂചലനം. തായ്‌വാന്‍ നഗരമായ തായ്‌പേയില്‍ നിരവധി കെട്ടിടങ്ങള്‍ക്ക് കേടുപാടുകളുണ്ടായി.

തിങ്കളാഴ്ച വൈകീട്ട് മുതല്‍ ചൊവ്വാഴ്ച പുലര്‍ച്ചെ വരെയുള്ള സമയത്താണ് 80ലധികം ഭൂചലനങ്ങളുണ്ടായത്. തിങ്കളാഴ്ച വൈകീട്ട് ഒൻപത് മിനിറ്റിനിടെ മാത്രം അഞ്ച് തവണയാണ് ഭൂചലനമുണ്ടായത്. സംഭവത്തില്‍ ആളപായങ്ങള്‍ ഒന്നും രേഖപ്പെടുത്തിയിട്ടില്ല

Advertisment