Advertisment

ഗാസയില്‍ വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് യുഎന്‍ രക്ഷാസമിതി;പ്രമേയത്തെ അനുകൂലിച്ച് 14 രാജ്യങ്ങള്‍; യുഎസ് വിട്ടുനിന്നു

New Update
gaza un rakshasamithi1.jpg

ഇസ്രയേല്‍ പലസ്തീന്‍ യുദ്ധം ആരംഭിച്ചതിനുശേഷം ആദ്യമായി ഗാസയില്‍ വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് യുഎന്‍ രക്ഷാസമിതി. ന്യൂയോര്‍ക്കിലെ യുഎന്‍ ആസ്ഥാനത്ത് വച്ച് പലസ്തീന്‍ പ്രശ്‌നം സംബന്ധിച്ച് ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗണ്‍സില്‍ യോഗം ചേര്‍ന്നു. യുഎസ് ഒഴികെയുള്ള 14 രാജ്യങ്ങള്‍ പ്രമേയത്തെ അനുകൂലിച്ചു.

വിശുദ്ധ മാസമായ റംസാനില്‍ അടിയന്തരമായി വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ടാണു പ്രമേയം അവതരിപ്പിച്ചത്. ഇസ്രയേല്‍ സഖ്യ കക്ഷിയായ യുഎസ് പ്രമേയത്തില്‍ നിന്ന് വിട്ടുനിന്നു. 15 അംഗ രക്ഷാസമിതിയിലെ 14 രാജ്യങ്ങളും പ്രമേയത്തെ അനുകൂലിച്ചു. ഇസ്രയേലില്‍നിന്ന് ഹമാസ് പിടിച്ചുകൊണ്ടുപോയ 130 ബന്ദികളെ മോചിപ്പിക്കണമെന്നും പ്രമേയം ആഹ്വാനം ചെയ്തു.

ഗാസയില്‍ പട്ടിണിയിലായ സാധാരണക്കാര്‍ക്ക് ജീവന്‍രക്ഷാ സഹായം അനുവദിക്കണം. ഗാസ മുനമ്പിലെ മുഴുവന്‍ ജനങ്ങളുടെയും സംരക്ഷണം ശക്തിപ്പെടുത്തുകയും മാനുഷിക സഹായം വിപുലീകരിക്കുകയും വേണം. അന്താരാഷ്ട്ര മാനുഷിക നിയമങ്ങള്‍ക്കും പ്രമേയങ്ങള്‍ക്കും അനുസൃതമായി മാനുഷിക സഹായം നല്‍കുന്നതിനുള്ള എല്ലാ തടസ്സങ്ങളും നീക്കണമെന്നും പ്രമേയം ആവശ്യപ്പെട്ടു.

Advertisment