Advertisment

കാമുകിക്കൊപ്പം ജീവിക്കാന്‍ പിഞ്ചു കുഞ്ഞുങ്ങളെ പതിനഞ്ചാം നിലയില്‍ നിന്നും നിലത്തെറിഞ്ഞ് കൊന്നു; പിതാവിന്റെയും യുവതിയുടെയും വധശിക്ഷ നടപ്പാക്കി ചൈന

New Update
chaina xecuted killing.jpg

കാമുകിക്കൊപ്പം ജീവിക്കാന്‍ പിഞ്ചു കുഞ്ഞുങ്ങളെ പതിനഞ്ചാം നിലയില്‍ നിന്നും നിലത്തെറിഞ്ഞ് കൊന്ന പിതാവിന്റെയും യുവതിയുടെയും വധശിക്ഷ നടപ്പാക്കി ചൈന. ഷാങ്ങ് ബോ എന്ന യുവാവിനും കാമുകി യെ ചെങ്ങ്പിന്നിനുമാണ് ശിക്ഷ നടപ്പാക്കിയത്. കാമുകിക്കൊപ്പം ജീവിക്കാന്‍ രണ്ടുവയസുള്ള മകളെയും ഒരു വയസുള്ള മകനെയുമാണ് പിതാവായ ഷാങ്ങ് ബോ പതിനഞ്ചാം നിലയില്‍ നിന്നും നിലത്തെറിഞ്ഞ് കൊലപ്പെടുത്തിയത്. 

Advertisment

കാമുകിയുടെ നിര്‍ബന്ധപ്രകാരമായിരുന്നു കൊലപാതകം. 2020ലാണ് കേസിനാസ്പദമായ സംഭവം. ആദ്യ ഭാര്യയിലുണ്ടായ കുട്ടികള്‍ തങ്ങളുടെ ജീവിതത്തിന് ശല്യമാകുമെന്ന് പറഞ്ഞാണ് യുവതി കൊലപാതകത്തിന് പ്രേരിപ്പിച്ചത്.



താന്‍ ഉറങ്ങുന്ന സമയം കുട്ടികള്‍ താഴെ വീണെന്നായിരുന്നു ആദ്യം ഷാങ്ങ് ബോ പൊലീസിന് നല്‍കിയ മൊഴി. 2020ല്‍ ആദ്യ ഭാര്യ ചെന്‍മെയിലിനുമായി വിവാഹ ബന്ധം വേര്‍പ്പെടുത്തിയ ചെന്‍ വിവാഹിതനായിരുന്നെന്നും രണ്ടു കുട്ടികളുടെ പിതാവാണെന്നും മറച്ചുവച്ചാണ് പുതിയ ബന്ധം ആരംഭിച്ചത്. അന്വേഷണത്തില്‍ സത്യം പുറത്തുവന്നതോടെ മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച സംഭവത്തില്‍ കുറ്റവാളികളുടെ ശരീരത്തില്‍ മാരക വിഷം കുത്തിവച്ച് വധശിക്ഷ നടപ്പാക്കാനായിരുന്നു സുപ്രീം കോടതി വിധി.

 

Advertisment