Advertisment

ക്യാപിറ്റോൾ കലാപത്തില്‍ പങ്ക്; ഡോണൾഡ്‌ ട്രംപിനെ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽനിന്ന്‌ ഒരു സംസ്ഥാനംകൂടി അയോഗ്യനാക്കി

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
Donald Trump Donald Trump

വാഷിങ്‌ടൺ: അമേരിക്കൻ മുൻ പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപിനെ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽനിന്ന്‌ ഒരു സംസ്ഥാനംകൂടി അയോഗ്യനാക്കി. 2021 ജനുവരിയിലെ ക്യാപിറ്റോൾ കലാപത്തില്‍ പങ്കുണ്ടെന്ന് ചൂണ്ടിക്കാട്ടി മെയ്ന്‍ സംസ്ഥാനമാണ്‌ വിലക്കിയത്‌.

Advertisment

സ്റ്റേറ്റ്‌ സെക്രട്ടറി ഷെന്ന ബെല്ലോസിന്റെയാണ്‌ ഉത്തരവ്‌. ട്രംപിനെ റിപ്പബ്ലിക്കൻ പാർടിയുടെ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിനായുള്ള പ്രൈമറി ബാലറ്റ്‌ പട്ടികയിൽനിന്ന്‌ പുറത്താക്കി. 

കലാപത്തില്‍ പങ്കുള്ളവരെ അധികാര സ്ഥാനങ്ങളിലെത്തുന്നത്‌ വിലക്കുന്ന അമേരിക്കന്‍ ഭരണഘടനയുടെ 14-ാം ഭേദഗതിപ്രകാരമാണ് നടപടി. ഇതേ കേസിൽ കൊളറാഡോ സംസ്ഥാനത്ത്‌ മത്സരിക്കുന്നതിൽനിന്ന്‌ കൊളറാഡോ സുപ്രീംകോടതിയും ട്രംപിനെ വിലക്കിയിരുന്നു.

വിലക്കിനെതിരെ അപ്പീൽ പോകുമെന്ന്‌ ട്രംപിന്റെ പ്രചാരണ വിഭാഗം അറിയിച്ചു. എന്നാൽ, മെയ്‌ൻ സംസ്ഥാനം വിലക്കിയതിനുപിന്നാലെ ട്രംപ്‌ റിപ്പബ്ലിക്കൻ പാർടിയുടെ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിനായുള്ള പ്രൈമറി ബാലറ്റ്‌ പട്ടികയിൽ തുടരുമെന്ന്‌ കലിഫോർണിയ പ്രഖ്യാപിച്ചു. 

Advertisment