Advertisment

'എല്ലാവരുടെയും അവകാശങ്ങൾ സംരക്ഷിക്കപ്പെടുമെന്ന് കരുതുന്നു'; അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റില്‍ പ്രതികരണവുമായി ഐക്യരാഷ്ട്രസഭ

New Update
united nations1.jpg

ന്യൂ യോർക്ക്:  അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റിലും, കോണ്ഗ്രസ്സിന്റെ അക്കൗണ്ട് മരവിപ്പിച്ചതിലും പ്രതികരണവുമായി ഐക്യരാഷ്ട്രസഭ. എല്ലാവരുടെയും അവകാശങ്ങൾ സംരക്ഷിക്കപ്പെടുമെന്ന് കരുതുന്നതായി ഐക്യരാഷ്ട്രസഭ. അമേരിക്ക, ജർമനി രാജ്യങ്ങളിൽ പിന്നാലെ ഐക്യരാഷ്ട്രസഭയും ആശങ്ക പ്രകടിപ്പിച്ചെത്തുന്നത് മോദി സർക്കാരിന് പ്രതിസന്ധിയാണ്.

എൻഫോഴ്‌സ്മെന്റ് ഉൾപ്പെടെയുള്ള അന്വേഷണ ഏജൻസികളെ ഉപയോഗിച്ചു പ്രതിപക്ഷത്തെ വേട്ടയായുന്നുവെന്ന വിമർശനം ശക്തമാകുന്ന സാഹചര്യത്തിൽ ആണ് മറ്റു രാജ്യങ്ങളും മോദി സർക്കാരിന്റെ നടപടികളിൽ ആശങ്ക പ്രകടിപ്പിച്ചു രംഗത്തെത്തുന്നത്. അമേരിക്കക്കും, ജർമനിക്കും പിന്നാലെയാണ് ഐക്യരാഷ്ട്രസഭയും പ്രതികരണവുമായി രംഗത്തെത്തിയത്

Advertisment