Advertisment

ഈസ്റ്റർ ദ്വീപിൽ അൻപതോളം പുതിയ ജീവിവർഗങ്ങൾ; 78,000 കിലോമീറ്റർ ചുറ്റളവോളം കടലിന്‍റെ അടിത്തട്ട് അളക്കാനും ഈ ഗവേഷണത്തിലൂടെ സാധിച്ചെന്ന് ​ഗവേഷകർ

മുൻപ് അഗ്നിപർവതങ്ങളായിരുന്ന ഇവ പിന്നീട് മലനിരകളായി മാറിയ സീ മൗണ്ട് വിഭാഗത്തിൽ പെടുന്നവയാണെന്നും ഗവേഷകര്‍ അവകാശപ്പെട്ടു

New Update
new-studys-says-more-than-100-volcanic-hills-and-new-species-beneath-the-sea-near-the-chilean-coast

അമേരിക്ക: തെക്ക് കിഴക്കൻ പസഫിക്കിലെ ഈസ്റ്റർ ദ്വീപിൽ അൻപതോളം പുതിയ ജീവിവർഗങ്ങളെ കണ്ടെത്തി ​ഗവേഷകർ. ചിലിയൻ തീരത്ത് അമേരിക്കയിലെ ഷ്മിറ്റ് സമുദ്രഗവേഷണ സ്ഥാപനത്തിലെ ഗവേഷകർ നടത്തിയ പര്യവേഷണത്തിലാണ് ഈ പുതിയ കണ്ടെത്തൽ. റാപാ നൂയി എന്ന ദ്വീപിൽ നിന്നും ഇതി​ന്റെ സമീപത്തെ തീരത്ത് നിന്നുമായാണ് പുതിയ ജീവിവർഗങ്ങളെ ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്.

Advertisment

ഇതുവരെ കണ്ടെത്താത്ത ജീവികളെ തിരിച്ചറിഞ്ഞതിന് പുറമെ ഏതാണ്ട് 78,000 കിലോമീറ്റർ ചുറ്റളവോളം കടലിന്‍റെ അടിത്തട്ട് അളക്കാനും ഈ ഗവേഷണത്തിലൂടെ സാധിച്ചതായാണ് ​ഗവേഷകർ പറയുന്നത്. ഇതുവരെ തിരിച്ചറിയാതെ പോയ മൂന്ന് മലനിരകൾ കൂടി കടലിനടയിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്.

 മുൻപ് അഗ്നിപർവതങ്ങളായിരുന്ന ഇവ പിന്നീട് മലനിരകളായി മാറിയ സീ മൗണ്ട് വിഭാഗത്തിൽ പെടുന്നവയാണെന്നും ഗവേഷകര്‍ അവകാശപ്പെട്ടു. ചലിക്കുന്നതും ചലിക്കാത്തതുമായി ഒട്ടനവധി കടൽ ജീവികൾക്ക് സുരക്ഷിതമായ സങ്കേതം ഒരുക്കുന്നതിൽ ഇത്തരം സീമൗണ്ടുകൾക്ക് വലിയ പങ്കുണ്ട്. ഇവിടെ നടത്തിയ പഠനത്തിനിടെ നൂറ്റി അറുപതോളം പുതിയ ജീവികളെയാണ് ഗവേഷകർ തിരിച്ചറിഞ്ഞത്. ഇതിൽ അൻപതെണ്ണമാകട്ടെ ശാസ്ത്രലോകത്തിന് തന്നെ പുതിയവയാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ചിലിയുടെ തീരദേശങ്ങളിലുള്ള സമുദ്രാന്തർ ജീവികളെക്കുറിച്ചുള്ള പഠനത്തിന്‍റെ ഭാഗമായാണ് ഗവേഷകർ ഈസ്റ്റർ ദ്വീപിലും പഠനം നടത്തിയത്. ഈസ്റ്റർ ദ്വീപിലെ സലാസ് ഗോമസ് താഴ്‌വര എന്നറിയപ്പെടുന്ന മേഖലയിൽ മുൻപ് അഗ്നിപർവതങ്ങളായിരുന്ന നൂറിലധികം കുന്നുകൾ ഇപ്പോൾ കടലിനടിയിലാണ്. 

ഇതാദ്യമായല്ല ഈ മേഖലയിൽ നിന്ന് പുതിയ ജീവിവർഗങ്ങളെ കണ്ടെത്തുന്നത്. 2024 ഫെബ്രുവരിയിൽ നടത്തിയ പര്യവേഷണത്തിൽ നൂറിലധികം പുതിയ ജീവികളെ ഗവേഷകർ കണ്ടെത്തിയിരുന്നു. ഈ പ്രദേശത്തിന്‍റെ പാരിസ്ഥിതിക പ്രാധാന്യം കണക്കിലെടുത്ത് സംരക്ഷിത മേഖലയായി ഈസ്റ്റർ ദ്വീപിനെ പ്രഖ്യാപിക്കണമെന്ന് ഗവേഷകർ ആവശ്യപ്പെട്ടു കഴിഞ്ഞു.

Advertisment