Advertisment

ജനതകഎഞ്ചിനീയറിങിലൂടെ ആന്ത്രാക്‌സ്, വസൂരി വൈറസുകൾ പടർത്തുന്നതിനുള്ള ‘വിഷ പേന’കളും സ്‌പ്രേകളും നിർമ്മിച്ച് ഉത്തര കൊറിയ; ജൈവായുധ നിർമ്മാണത്തിന് പ്രത്യേക സംഘത്തെ ഏർപ്പെടുത്തി ഉത്തര കൊറിയ; ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്തുവിട്ട് യുഎസ് ഇന്റലിജൻസ്

ജീനുകളെ വേര്‍തിരിച്ച് അവയില്‍ മാറ്റം വരുത്തി ഉപയോഗിക്കുന്ന പ്രത്യേക സാങ്കേതിക വിദ്യകളും അവര്‍ ഉപയോഗിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്

New Update
poisoned-pens

യുഎസ്: ജൈവായുധ പദ്ധതിയുടെ ഭാഗമായി നോര്‍ത്ത് കൊറിയ മാരകമായ ബാക്ടീരിയകളെയും വൈറസുകളെയും നിർമ്മിക്കുന്നുവെന്ന റിപ്പോർട്ടുകളുമായി യുഎസ്. ഉത്തര കൊറിയ അവരുടെ ആണവ പദ്ധതികളിലുള്ള ശ്രദ്ധ കുറച്ചതായും ആന്ത്രാക്‌സ്, വസൂരി തുടങ്ങിയ വൈറസുകള്‍ പടര്‍ത്തുന്നതിന് വേണ്ടി  ‘വിഷ പേന’കളും സ്‌പ്രേകളും  അടക്കമുള്ള പ്രത്യേക ജൈവായുധങ്ങള്‍ രൂപകല്‍പ്പന ചെയ്യുന്നുവെന്നാണ് യുഎസ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍  പറയുന്നത്.

ജനതകഎഞ്ചിനീയറിങിലൂടെ ജൈവായുധങ്ങള്‍ നിര്‍മ്മിക്കാന്‍ ഉത്തരകൊറിയയ്ക്ക് കഴിവുണ്ട്. ജീനുകളെ വേര്‍തിരിച്ച് അവയില്‍ മാറ്റം വരുത്തി ഉപയോഗിക്കുന്ന പ്രത്യേക സാങ്കേതിക വിദ്യകളും അവര്‍ ഉപയോഗിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. 1960 മുതല്‍ തന്നെ ഉത്തര കൊറിയ ജൈവായുധങ്ങള്‍ വികസിപ്പിക്കുന്നുണ്ടെന്ന് നേരത്തെ തന്നെ യുഎസ് ഇന്റലിജന്‍സ് ആരോപിച്ചിരുന്നു.

ജൈവായുധം നിര്‍മ്മിക്കാന്‍ പ്രത്യേക സംഘം തന്നെ ഉത്തര കൊറിയക്കായി പ്രവര്‍ത്തിക്കുന്നുണ്ട്. സൈനീക ആവശ്യങ്ങള്‍ക്കായി ജൈവായുധം നിര്‍മ്മിക്കുന്നതിന് ഉത്തര കൊറിയക്ക് കഴിയുമെന്നും യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ വെബ്‌സൈറ്റില്‍ പബ്ലിഷ് ചെയ്ത റിപ്പോര്‍ട്ടിലുണ്ട്.

Advertisment