Advertisment

പുടിൻ പങ്കെടുക്കില്ല; ജി 20 ഉച്ചകോടിയിൽ റഷ്യയെ പ്രതിനിധീകരിച്ച് വിദേശകാര്യ മന്ത്രി ലാവ്‌റോവ് പങ്കെടുക്കും

സെപ്റ്റംബർ 9, 10 തീയതികളിലായാണ് ഉച്ചകോടിയി നടക്കുന്നത്. 

New Update
vladimir putin

ന്യൂഡൽഹിയിൽ നടക്കുന്ന ജി 20 ഉച്ചകോടിയിൽ റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ പങ്കെടുക്കില്ല. തനിക്ക് ഉച്ചകോടിയിൽ പങ്കെടുക്കാൻ ഇന്ത്യയിലേക്ക് വരാൻ സാധിക്കാത്ത വിവരം അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അറിയിച്ചു. പകരം റഷ്യയെ പ്രതിനിധീകരിച്ച് വിദേശകാര്യ മന്ത്രി സെർജി ലാവ്റോവ് പങ്കെടുക്കും. സെപ്റ്റംബർ 9, 10 തീയതികളിലായാണ് ഉച്ചകോടി നടക്കുന്നത്. 

അതേസമയം ജോഹന്നാസ്ബർഗിൽ അടുത്തിടെ സമാപിച്ച ബ്രിക്‌സ് ഉച്ചകോടിയിൽ ഉൾപ്പെടെ ഇരു നേതാക്കളും ഉഭയകക്ഷി സഹകരണത്തിന്റെ നിരവധി വിഷയങ്ങളിലെ പുരോഗതി അവലോകനം ചെയ്യുകയും, പരസ്‌പര ആശങ്കയുള്ള പ്രാദേശിക, ആഗോള വിഷയങ്ങളിൽ വീക്ഷണങ്ങൾ കൈമാറുകയും ചെയ്തു .

ബ്രിക്‌സ് ഉച്ചകോടിലും വീഡിയോ ലിങ്ക് വഴിയാണ് പുടിൻ പങ്കെടുത്തത്.  യുക്രെയിനിൽ യുദ്ധക്കുറ്റങ്ങൾ ചെയ്തുവെന്ന് ആരോപിച്ച് അന്താരാഷ്ട്ര ക്രിമിനൽ കോടതി (ഐസിസി) അദ്ദേഹത്തിനെതിരെ വാറണ്ട് പുറപ്പെടുവിച്ചതിനെത്തുടർന്ന് വിദേശയാത്ര നിരോധിച്ചിരിക്കുന്ന സാഹചര്യം നിലനിക്കുന്നതാണ് പുടിൻ യോഗങ്ങൾ ഒഴിവാക്കാൻ കാരണം. 

narendra modi vladimir putin g 20 summit
Advertisment