Advertisment

പാക്കിസ്ഥാനില്‍ എക്സിനു വിലക്ക്

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
bvcdertyujk
ഇസ്ളാമാബാദ്: എക്സ് പ്ളാറ്റ്ഫോമിന് ( ട്വിറ്റര്‍) വിലക്കേര്‍പ്പെടുത്തി പാക്കിസ്ഥാന്‍. ദേശീയ സുരക്ഷ മുന്‍ നിര്‍ത്തിയാണ് പാക് ആഭ്യന്തര മന്ത്രാലയത്തിന്‍റെ നടപടി. കഴിഞ്ഞ ഫെബ്രുവരി മുതല്‍ പാക്കിസ്ഥാനില്‍ എക്സ് ഉപയോഗിക്കുന്നതില്‍ ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടുന്നതായി പരാതികള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ ഇതുവരെയും പാക്കിസ്ഥാന്‍ ഇക്കാര്യത്തില്‍ സ്ഥിരീകരണം നല്‍കിയിരുന്നില്ല.



എക്സിന്‍റെ ദുരുപയോഗം തടയാന്‍ ആകാത്തതാണ് വിലക്കിന് കാരണമെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ബുധനാഴ്ച കോടതിയിലാണ് പാക് ആഭ്യന്തര മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്.
pakistan_x_banned
Advertisment