Advertisment

സ്റ്റോപ്പില്‍ ഇറങ്ങുന്നതിനിടെ ബസിന്റെ പിന്‍ചക്രം കാലിലൂടെ  കയറിയിറങ്ങി യുവതിക്ക് ഗുരുതര പരിക്ക്

ചാവടിനട സ്വദേശിനി ഉഷ(53)യുടെ കാലിനാണ് പരിക്കേറ്റത്.

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update
355555445533355

തിരുവനന്തപുരം: ബസിന്റെ പിന്‍ചക്രം കാലിലൂടെ കയറിയിറങ്ങി യുവതിക്ക് ഗുരുതര പരിക്കേറ്റു. കെ.എസ്.ആര്‍.ടി.സി. ലോ ഫ്ളോര്‍ ബസാണ് യുവതിയുടെ കാലിലൂടെ കയറിയിറങ്ങിയത്. ചാവടിനട സ്വദേശിനി ഉഷ(53)യുടെ കാലിനാണ് പരിക്കേറ്റത്. ഇവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

ചാവടിനടയില്‍ നിന്നും ജോലിസ്ഥലത്തേക്ക് ബസില്‍ പോകുകയായിരുന്നു ഉഷ. ബാലരാമപുരം റിലൈന്‍സ് പമ്പിന് സമീപത്തെ  ബസ് സ്റ്റോപ്പില്‍ ഇറങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. ഇതേ ബസിന്റെ പിന്‍ചക്രം ഉഷയുടെ ഇരുകാലിലും കയറിയിറങ്ങുകയായിരുന്നു. സംഭവസ്ഥലത്ത് ഓടിയെത്തിയവര്‍ ബസിനടിയില്‍ നിന്നും ഉഷയെ

പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചു. സംഭവത്തില്‍ ബാലരാമപുരം പോലീസ് കേസെടുത്തു.

Advertisment