Advertisment

കൊല്ലത്ത് കാട്ടുപന്നി ഇടിച്ച് ബൈക്കില്‍ നിന്ന് തെറിച്ചുവീണ് ഒരാള്‍ക്ക് ദാരുണാന്ത്യം

മുക്കുന്നം സ്വദേശി മനോജാ(47)ണ് മരിച്ചത്.

New Update
4656666

കൊല്ലം: കൊല്ലം കടയ്ക്കലില്‍ കാട്ടുപന്നി ഇടിച്ച് ബൈക്കില്‍ നിന്നും തെറിച്ചു വീണയാള്‍ മരിച്ചു. മുക്കുന്നം സ്വദേശി മനോജാ(47)ണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു.

ശനിയാഴ്ച രാത്രിയാണ് സംഭവം. കടയ്ക്കല്‍ മുക്കുനത്തിനും കല്ലുതേരിക്കും ഇടയില്‍വച്ച് മനോജ് സഞ്ചരിച്ചിരുന്ന ബൈക്കില്‍ കാട്ടുപന്നി വന്നിടിക്കുകയായിരുന്നു. ബൈക്കില്‍ നിന്ന് തെറിച്ചുവീണ മനോജിന് ഗുരുതര പരിക്കേറ്റു. തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ മരിച്ചു. ഗള്‍ഫിലായിരുന്ന മനോജ് നാട്ടില്‍ വന്നതിനുശേഷം തടിപ്പണി ചെയ്യുകയായിരുന്നു. ഭാര്യയും രണ്ടു മക്കളുമുണ്ട്.

 

Advertisment