Advertisment

യുവതിയെ ഫോണില്‍ ശല്യപ്പെടുത്തിയത്  ചോദ്യംചെയ്ത സുഹൃത്തുക്കള്‍ക്ക് മര്‍ദ്ദനം; യുവാവിനെതിരേ കേസ്

പുതിയകടവ് മന്‍സിലില്‍ പി.കെ. മുഹമ്മദ് അന്‍സാര്‍(26), കല്ലുത്താന്‍കടവ് സ്വദേശി ശ്യാം, മനു എന്നിവര്‍ക്കാണ് പരിക്കേറ്റത്.

New Update
4242424

കോഴിക്കോട്: യുവതിയെ ഫോണിലൂടെ ശല്യപ്പെടുത്തുകയും അപമാനിക്കുകയും ചെയ്തതിനെത്തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. പുതിയകടവ് മന്‍സിലില്‍ പി.കെ. മുഹമ്മദ് അന്‍സാര്‍(26), കല്ലുത്താന്‍കടവ് സ്വദേശി ശ്യാം, മനു എന്നിവര്‍ക്കാണ് പരിക്കേറ്റത്. മൂവരും സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

രാത്രി 10.45ന് കോഴിക്കോട് മൊഫ്യൂസില്‍ ബസ് സ്റ്റാന്‍ഡിന് സമീപത്തെ രാജാജി റോഡിലാണ് സംഭവം നടന്നത്. അന്‍സാറിന്റെയും ശ്യാമിന്റെയും സുഹൃത്തായ യുവതിയെ മനു ഫോണില്‍ വിളിച്ച് അപമാനിച്ചതാണ് പ്രശ്നങ്ങളുടെ തുടക്കം.

ഇരുവരും മനുവിനെക്കണ്ട് കാര്യം അന്വേഷിച്ചതാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. സംഘര്‍ഷത്തിനിടെ മനു ഇരുവരെയും ബിയര്‍കുപ്പി കൊണ്ട് ആക്രമിക്കുകയായിരുന്നു. ശ്യാമിന്റെ കഴുത്തിന് ബിയര്‍കുപ്പി കൊണ്ടുള്ള കുത്തേറ്റു. അന്‍സാറിന് തലക്കാണ് പരിക്കേറ്റത്. അന്‍സാറിന്റെ പരാതിയില്‍ കസബ പോലീസ് കേസെടുത്തു.

Advertisment