മലപ്പുറം: പൊന്നാനിയില്‍ വീട്ടമ്മയെ കെട്ടിയിട്ട് മര്‍ദ്ദിച്ച് കവര്‍ച്ച. പള്ളക്കളം സ്വദേശിനി രാധയുടെ സ്വര്‍ണാഭരണങ്ങളാണ് രണ്ടുപേര്‍ അടങ്ങുന്ന സംഘം കവര്‍ന്നത്. പരിക്കേറ്റ രാധയെ പൊന്നാനി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതികള്‍ക്കായി പോലീസ് അന്വേഷണം ആരംഭിച്ചു.
ഇന്ന് പുലര്‍ച്ചെ നാലരയ്ക്കാണ് സംഭവം. രണ്ടംഗ സംഘമാണ് വീട്ടമ്മയുടെ കൈയിലും കഴുത്തിലും കാതിലും കിടന്ന മൂന്നര പവന്‍ സ്വര്‍ണം കവര്‍ന്നത്. വീട്ടമ്മയുടെ ദേഹത്ത് ബലമായി കയറിയിരുന്ന് മര്‍ദ്ദിച്ച ശേഷമായിരുന്നു കവര്‍ച്ച. വാ മൂടി കെട്ടിയ ശേഷമായിരുന്നു സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നത്. തുടര്‍ന്ന് സംഘം ഇരുട്ടില്‍ മറയുകയായിരുന്നു. രാധയുടെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.