Advertisment

പത്തനംതിട്ടയില്‍ കോവിഡ് വാക്സിനെന്ന് തെറ്റിദ്ധരിപ്പിച്ച്  വയോധികയ്ക്ക് കുത്തിവയ്‌പ്പെടുത്ത യുവാവ് പിടിയില്‍

പത്തനംതിട്ട വലഞ്ചുഴി സ്വദേശി ആകാശാ(22)ണ് പിടിയിലായത്.

author-image
ന്യൂസ് ബ്യൂറോ, പത്തനംതിട്ട
Updated On
New Update
64646

പത്തനംതിട്ട: കോവിഡ് വാക്സിന്‍ ബൂസ്റ്റര്‍ ഡോസെന്ന് തെറ്റിദ്ധരിപ്പിച്ച് ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയുടെ വീട്ടിലെത്തി അജ്ഞാതന്‍ കുത്തിവയ്പ്പ് നടത്തിയ സംഭവത്തില്‍ പ്രതി പിടിയില്‍. പത്തനംതിട്ട വലഞ്ചുഴി സ്വദേശി ആകാശാ(22)ണ് പിടിയിലായത്.

Advertisment

റാന്നി വലിയ കലുങ്ക് സ്വദേശി ചിന്നമ്മ(66)യ്ക്കാണ് കുത്തിവയ്പ്പെടുത്തത്. പ്രതിയെ ചിന്നമ്മ തിരിച്ചറിഞ്ഞു. പ്രതിയുടെ ഉദ്ദേശം അറിയാന്‍ വിശദമായി ചോദ്യം ചെയ്യുകയാണ് പൊലീസ്. ചോദ്യം ചെയ്യലിനുശേഷമായിരിക്കും അറസ്റ്റ് ഉള്‍പ്പെടെ രേഖപ്പെടുത്തുക. അറസ്റ്റില്‍ കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല.

കൊവിഡ് വാക്‌സിന്‍ ബൂസ്റ്റര്‍ ഡോസാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് അജ്ഞാതന്‍ ചിന്നമ്മയ്ക്ക് കുത്തിവയ്‌പ്പെടുത്തത്. വേണ്ടെന്ന് പറഞ്ഞെങ്കിലും അജ്ഞാതനായ യുവാവ് നിര്‍ബന്ധിക്കുകയായിരുന്നു. നടുവിന് ഇരുവശത്തും കുത്തിവെയ്‌പ്പെടുത്തു. ഇതിനുപയോഗിച്ച സിറിഞ്ച് ചിന്നമ്മയ്ക്ക് തന്നെ നല്‍കി കത്തിച്ചുകളയാന്‍ നിര്‍ദ്ദേശിച്ചെന്നും പ്രതി പറഞ്ഞു.

പ്രതി സഞ്ചരിച്ചിരുന്നത് ഒരു വെള്ള സ്‌കൂട്ടറിലെന്നാണെന്നത് വ്യക്തമായിരുന്നു. ഈ സ്‌കൂട്ടര്‍ കേന്ദ്രീകരിച്ചും  റാന്നി പോലീസ് അന്വേഷണം നടത്തിയിരുന്നു. തുടര്‍ന്നാണ് പ്രതിയെ പിടികൂടിയത്.

കുത്തിവയ്പ്പിനുപയോഗിച്ച സിറിഞ്ച് ചിന്നമ്മ നശിപ്പിച്ചിരുന്നില്ല. ഇതും പോലീസ് പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്. അതേസമയം ചിന്നമ്മയുടെ ആരോഗ്യനില തൃപ്തികരമാണ്. കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരുന്നെങ്കിലും ഇവിടെ നിന്ന് ഡിസ്ചാര്‍ജ് ചെയ്തിട്ടുണ്ട്.

 

 

Advertisment