Advertisment

സാമൂഹിക മാധ്യമത്തിലൂടെ പരിചയം;  വിനോദസഞ്ചാരത്തിനെത്തിയ വിദേശവനിതയെ പീഡിപ്പിച്ച് പണവുമായി കടന്നുകളഞ്ഞു; തമിഴ്‌നാട് സ്വദേശിക്കെതിരേ കേസ്

ചെക്കോസ്ലോവാക്യയില്‍നിന്നുള്ള യുവതിയെ ചെറായി, ആലപ്പുഴ, കുമളി എന്നിവിടങ്ങളില്‍ വച്ച് യുവാവ് പീഡിപ്പിച്ചെന്നാണു പരാതി.

New Update
535535

കുമളി: വിനോദസഞ്ചാരത്തിനെത്തിയ വിദേശവനിതയെ പീഡിപ്പിച്ച യുവാവിനെതിരേ കേസ്. തമിഴ്‌നാട് കോയമ്പത്തൂര്‍ സ്വദേശി പ്രേംകുമാര്‍ എന്നയാള്‍ക്കെതിരെ കുമളി പോലീസ് കേസ് എടുത്തു. ചെക്കോസ്ലോവാക്യയില്‍നിന്നുള്ള യുവതിയെ ചെറായി, ആലപ്പുഴ, കുമളി എന്നിവിടങ്ങളില്‍ വച്ച് യുവാവ് പീഡിപ്പിച്ചെന്നാണു പരാതി.

യുവതിയുടെ കൈവശമുണ്ടായിരുന്ന പണം മോഷ്ടിച്ച് ഇയാള്‍ കടന്നുകളഞ്ഞതായും പരാതിയില്‍ പറയുന്നു. ഇന്നലെ രാത്രിയാണ് യുവതി കുമളി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. ഇന്ത്യയിലെത്തിയ ചെക്കോസ്ലൊവാക്യന്‍ യുവതി മുന്‍പ് സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട പ്രേംകുമാറുമൊത്താണു വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നതിനായി പോയത്. ഇതിനിടെ ചെറായി, ആലപ്പുഴ, കുമളി എന്നിവിടങ്ങളില്‍വച്ച് പീഡിപ്പിച്ചെന്നാണു പരാതി. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. 

 

Advertisment