Advertisment

പിറവത്ത് സംരക്ഷണഭിത്തി ഇടിഞ്ഞുവീണ്  രണ്ടു തൊഴിലാളികള്‍ മണ്ണിനടിയില്‍ കുടുങ്ങി

ഏലപ്പാറ സ്വദേശി വേണു, വണ്ണപ്പുറം സ്വദേശി രാജന്‍ എന്നിവരാണ് മണ്ണിനുള്ളില്‍ കുടുങ്ങിയത്. 

New Update
344

കൊച്ചി: പിറവം മണീട് വെട്ടിത്തറയില്‍ റോഡിന്റെ സംരക്ഷണഭിത്തി കെട്ടുന്നതിനിടെ ഇടിഞ്ഞു വീണ് രണ്ടു തൊഴിലാളികള്‍ മണ്ണിനടിയില്‍ കുടുങ്ങി. ഏലപ്പാറ സ്വദേശി വേണു, വണ്ണപ്പുറം സ്വദേശി രാജന്‍ എന്നിവരാണ് മണ്ണിനുള്ളില്‍ കുടുങ്ങിയത്. 

ഇവരെ ഫയര്‍ഫോഴ്സ് സംഘം സുരക്ഷിതമായി പുറത്തെടുത്തു. ഗുരുതര പരിക്കുകളില്ലെന്നാണ് വിവരം. ഏഴക്കരനാട് പി.എം.ജി.എസ്.വൈ. പദ്ധതി പ്രകാരമുള്ള റോഡ് നിര്‍മ്മാണത്തിന് പുഴയുടെ സൈഡ് കെട്ടാന്‍ വാനം താഴ്ത്തുന്നതിനിടെയാണ് അപകടമുണ്ടായത്.

Advertisment