Advertisment

സി.ഡി.എം. വഴി അമ്മയുടെ അക്കൗണ്ടില്‍  കള്ളനോട്ട് നിക്ഷേപിച്ചു; മകനും ബന്ധുവും അറസ്റ്റില്‍

ബാങ്ക് അധികൃതര്‍ സി.ഡി.എം. പരിശോധിച്ചപ്പോഴാണു പ്രത്യേക അറയില്‍ കള്ളനോട്ട് കണ്ടെത്തിയത്.

New Update
536646

തിരുവനന്തപുരം:കാഷ് ഡെപ്പോസിറ്റ് മെഷീന്‍ (സി.ഡി.എം) വഴി അമ്മയുടെ അക്കൗണ്ടില്‍ 4000 രൂപയുടെ കള്ളനോട്ട് നിക്ഷേപിച്ച സംഭവത്തില്‍ മകന്‍ പിടിയില്‍. ഇയാളുടെ ബന്ധുവിനെയും അറസ്റ്റ് ചെയ്തു. 

ആര്യനാട് കീഴ്പാലൂര്‍ ഈന്തിവെട്ട വീട്ടില്‍ എസ്. ബിനീഷ് (27), ഇയാളുടെ ബന്ധു പറണ്ടോട് മുള്ളന്‍കല്ല് വിജയ ഭവനില്‍ ജെ. ജയന്‍ (47) എന്നിവരാണ് പിടിയിലായത്. ഇരുവരുടേയും വീടുകളില്‍ നടത്തിയ പരിശോധനയില്‍ 500, 100 രൂപ നോട്ടുകള്‍ നിര്‍മിക്കാന്‍ ഉപയോഗിച്ച കമ്പ്യൂട്ടര്‍, പ്രിന്റര്‍, മഷി എന്നിവയും 100 രൂപയുടെ പ്രിന്റുകളും പൊലീസ് പിടിച്ചെടുത്തു. 

മൂന്നിന് എസ്.ബി.ഐ. ബാങ്കിനു മുന്നിലെ സി.ഡി.എമ്മിലാണു ബിനീഷിന്റെ അമ്മയുടെ അക്കൗണ്ടിലേക്ക് 500 രൂപയുടെ എട്ട് കള്ള നോട്ടുകള്‍ ബിനീഷും ജയനും ചേര്‍ന്നു നിക്ഷേപിച്ചത്. ആറിനു ബാങ്ക് അധികൃതര്‍ സി.ഡി.എം. പരിശോധിച്ചപ്പോഴാണു പ്രത്യേക അറയില്‍ കള്ളനോട്ട് കണ്ടെത്തിയത്.

Advertisment