വയനാട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 61 വര്‍ഷം തടവ് ശിക്ഷയും നാല് ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കല്‍പ്പറ്റ അതിവേഗ പോക്സോ കോടതി.
മേപ്പാടി വിത്തുകാട് സമരഭൂമിയിലെ കാര്‍മല്‍കുന്ന് കോളനിയിലെ കൃഷ്ണ(29)നെയാണ് കല്‍പറ്റ ഫാസ്റ്റ് ട്രാക്ക് (പോക്സോ) കോടതി ജഡ്ജി കെ.ആര്‍. സുനില്‍കുമാര്‍ ശിക്ഷിച്ചത്. 2022ല്‍ മേപ്പാടി പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് കേസിനാസ്പദമായ സംഭവം.
അതിജീവിതയ്ക്ക് ജില്ലാ നിയമസഹായ സേവന സമിതിയുടെ നഷ്ടപരിഹാരവും നല്‍കാന്‍ വിധിയായി. മൂന്നു വകുപ്പുകള്‍ പ്രകാരമാണ് ശിക്ഷാ വിധി. 20 വര്‍ഷം വീതം തടവും ഓരോ ലക്ഷം രൂപ പിഴയും വിധിച്ചു. മറ്റൊരു വകുപ്പ് പ്രകാരം ഒരു വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. പോക്സോ നിയമ പ്രകാരം ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. എല്ലാ ശിക്ഷയും ഒരുമിച്ച് അനുഭവിച്ചാല്‍ മതി.