Advertisment

തുമ്പിമല ഭാഗത്ത്  പുലിയെ കണ്ടെന്ന് നാട്ടുകാര്‍,  പ്രദേശവാസികള്‍ ഒരു രാത്രി തള്ളിനീക്കിയത് ഭീതിയോടെ;  വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ഇന്ന് സ്ഥലത്തെത്തി പരിശോധന നടത്തും

ആടിന് തീറ്റ ശേഖരിക്കാന്‍ പോയ തടത്തില്‍ രവി എന്നയാളാണ് പുലിയെ കണ്ടത്. 

New Update
6464

കോട്ടയം: കടനാട് പഞ്ചായത്തിലെ തുമ്പിമല ഭാഗത്ത് കണ്ടത് പുലിയെയോ. കണ്ടത് പുലിയെ തന്നെയെന്ന് നാട്ടുകാര്‍. പ്രദേശവാസികള്‍ ഒരു രാത്രി തള്ളി നീക്കിയത് ഭീതിയോടെ.

Advertisment

കടനാട് വാര്‍ഡിലെ തുമ്പിമല പ്രദേശത്ത് മൊബൈല്‍ ടവറിന് സമീപമുള്ള  കാടുപിടിച്ച് കിടക്കുന്ന സ്ഥലത്താണ് ഇന്നലെ വൈകിട്ട് ആറോടെയോടെയാണ് പ്രദേശവാസി പുലിയുടെ രൂപസാദൃശ്യമുള്ള ജീവിയെ കണ്ടതായി പറയുന്നത്. ആടിന് തീറ്റ ശേഖരിക്കാന്‍ പോയ തടത്തില്‍ രവി എന്നയാളാണ് പുലിയെ കണ്ടത്. 

ഇയാള്‍ അറിയിച്ചത് പ്രകാരം  വാര്‍ഡ് മെമ്പര്‍ ഉഷാ രാജു മേലുകാവ്പേലീസിലും വനവകുപ്പ് കോട്ടയം ഓഫീസിലും എരുമേലി റേഞ്ച് അധികൃതര്‍ക്കും വിവരം നല്‍കിയിട്ടുണ്ട്. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ഇന്ന് സ്ഥലത്തെത്തി പരിശോധന നടത്തുമെന്ന് അറിയിച്ചതായി വാര്‍ഡ് മെമ്പര്‍ പറഞ്ഞു. ഇടുക്കി ജില്ലയില്‍പ്പെട്ട കരിങ്കുന്നത്തിന് സമീപത്തുള്ള തുടങ്ങനാട് പഞ്ചായത്തിലെ ഇല്ലിയാരിയില്‍ ഭാഗത്ത് കഴിഞ്ഞ ദിവസം പുലിയുടെ ദൃശ്യങ്ങള്‍ സി.സി.ടിവിയില്‍ പതിഞ്ഞിരുന്നു. ഈ പ്രദേശത്ത് നിന്ന് 15 കിലോമീറ്റര്‍ അകലെയാണ് തുമ്പിമലയില്‍ പുലിയെ കണ്ടതായി പറയുന്ന സ്ഥലം.

 

Advertisment