കാസര്‍കോഡ്: ആയില്യം ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന ബേക്കറി തൊഴിലാളിയെ കാണാതായെന്ന് പരാതി. കാഞ്ഞങ്ങാട് പുല്ലൂര്‍ അമ്ബലത്തറ നായ്കുട്ടിപാറയിലെ കാര്‍ത്യായനിയുടെ മകന്‍ മണി(41)യെയാണ് മേയ് ഒന്നു മുതല്‍ കാണാതായത്. നീലേശ്വരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കണ്ടുകിട്ടുന്നവര്‍ 046-72280240, 9497987222, 9497980928 നമ്പറില്‍ അറിയിക്കണം.