Advertisment

മോട്ടോര്‍ നന്നാക്കാന്‍ കിണറ്റിലിറങ്ങിയ  ഇതര സംസ്ഥാനത്തൊഴിലാളി ശ്വാസംമുട്ടി മരിച്ചു

വെസ്റ്റ് ബംഗാള്‍ സ്വദേശി അലീഖാണ് മരിച്ചത്. 

New Update
5353

മലപ്പുറം: തിരൂര്‍ കോലൂപ്പാടത്തു മോട്ടോര്‍ നന്നാക്കാന്‍ കിണറ്റില്‍ ഇറങ്ങിയ ഇതര സംസ്ഥാനത്തൊഴിലാളി ശ്വാസംമുട്ടി മരിച്ചു.

വെസ്റ്റ് ബംഗാള്‍ സ്വദേശി അലീഖാണ് മരിച്ചത്. 

Advertisment

ഇന്ന് രാവിലെയാണ് 30 അടിയോളം താഴ്ചയുള്ള കിണറ്റില്‍ മോട്ടറിന്റെ വാല്‍വ് നന്നാക്കാനായി അലീഖ് ഇറങ്ങിയത്. കിണറിന്റെ അടിയില്‍ എത്തിയതോടെ ശ്വാസ തടസമുണ്ടായി. പിന്നാലെ കുഴഞ്ഞു വീഴുകയായിരുന്നു. 

കിണറിനു മുകളിലുണ്ടായിരുന്ന ആളുകള്‍ കയര്‍ കെട്ടി അലീഖിനെ പുറത്തെടുക്കാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ഫയര്‍ഫോഴ്‌സ് എത്തിയാണ് ഇയാളെ പുറത്തെടുത്തത്. തുടര്‍ന്ന് തിരൂര്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 

 

Advertisment