Advertisment

വര്‍ക്ക്ഔട്ട് സമയത്തെച്ചൊല്ലി തര്‍ക്കം; കട്ടപ്പനയില്‍  ജിം ഉടമ യുവാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ചു

കണിയാരത്ത് ജീവന്‍ പ്രസാദി(28)നെയാണ് ജിം ഉടമ പ്രമോദ് കുത്തി പരിക്കേല്‍പ്പിച്ചത്.

New Update
3536536

ഇടുക്കി: കട്ടപ്പനയിലെ ജിമ്മില്‍ വര്‍ക്ക്ഔട്ട് സമയത്തെച്ചൊല്ലി തര്‍ക്കം. സംഭവത്തില്‍ ജിം ഉടമ യുവാവിനെ കത്തി ഉപയോഗിച്ച് കുത്തിപ്പരിക്കേല്‍പ്പിച്ചു. കണിയാരത്ത് ജീവന്‍ പ്രസാദി(28)നെയാണ് ജിം ഉടമ പ്രമോദ് കുത്തി പരിക്കേല്‍പ്പിച്ചത്.

Advertisment

ജീവന്റെ ഇടതു കൈയ്ക്കും ശ്വാസകോശത്തിനും പരിക്കേറ്റതായാണ് പ്രാഥമിക വിവരം. യുവാവിനെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ ജിം ഉടമയെ പൊലീസ് അറസ്റ്റ് ചെയ്തു.

ചൊവ്വാഴ്ച രാത്രിയാണ് സംഭവം. ജിം വര്‍ക്കൗട്ട് സമയത്തെച്ചൊല്ലി ജീവനും പ്രമോദും തമ്മില്‍ തര്‍ക്കമുണ്ടായി. അടുത്ത ദിവസം മുന്‍കൂറായി നല്‍കിയ തുക പ്രമോദ് തിരികെ ആവശ്യപ്പെട്ടതോടെ ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടാകുകയും തുടര്‍ന്ന് പ്രമോദ് ജീവനെ കത്തിക്കൊണ്ട് കുത്തുകയായിരുന്നു.

 

Advertisment