Advertisment

ഇടുക്കിയില്‍ ഏന്തയാര്‍ ഈസ്റ്റ് പാലത്തിന്റെ നിര്‍മാണത്തിനിടെ  അന്തര്‍ സംസ്ഥാനത്തൊഴിലാളികള്‍  സൈറ്റ് സൂപ്പര്‍വൈസറെ മര്‍ദിച്ചു

സൈറ്റ് സൂപ്പര്‍വൈസറെ മര്‍ദിച്ചവശനാക്കി. ആലുവ സ്വദേശിയായ ബിജു മാത്യുവിനാണ് ക്രൂരമര്‍ദനമേറ്റത്

New Update
tetet

ഇടുക്കി: കൊക്കയാറില്‍ പ്രളയത്തില്‍ തകര്‍ന്ന ഏന്തയാര്‍ ഈസ്റ്റ് പാലത്തിന്റെ നിര്‍മാണത്തിനിടെ അന്തര്‍ സംസ്ഥാനത്തൊഴിലാളികള്‍ സൈറ്റ് സൂപ്പര്‍വൈസറെ മര്‍ദിച്ചവശനാക്കി. ആലുവ സ്വദേശിയായ ബിജു മാത്യുവിനാണ് ക്രൂരമര്‍ദനമേറ്റത്. മലയാളി തൊഴിലാളികളെ ജോലിക്ക് ഇറക്കിയതില്‍ പ്രതിഷേധിച്ചാണ് മര്‍ദനം. 

Advertisment

ചൂട് കൂടിയ സാഹചര്യത്തില്‍ ജോലിയില്‍ നിയന്ത്രണമേര്‍പ്പെടുത്തി സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇത് പ്രകാരം ജോലിസമയം നിജപ്പെടുത്തി തൊഴിലാളികളോട് രാവിലെ ആറുമണി മുതല്‍ 11 മണി വരെ ജോലി ചെയ്യണമെന്ന് സൂപ്പര്‍വൈസര്‍ ആവശ്യപ്പെട്ടു. 

എന്നാല്‍, ഇവര്‍ ഇതിന് തയാറായില്ല. രാവിലെ എട്ടരയായിട്ടും തൊഴിലാളികള്‍ ജോലിക്കെത്താതെ വന്നതോടെ മിക്‌സ് ചെയ്ത കോണ്‍ക്രീറ്റ് നശിച്ചുപോകുമെന്ന സാഹചര്യത്തിലാണ് പ്രദേശവാസികളായ തൊഴിലാളികളുടെ സഹായം സൂപ്പര്‍വൈസര്‍ ആവശ്യപ്പെട്ടത്. നാല് മലയാളി തൊഴിലാളികള്‍ ജോലിക്ക് ഇറങ്ങിയതോടെ എട്ടോളം വരുന്ന അന്തര്‍സംസ്ഥാനത്തൊഴിലാളികള്‍ ചേര്‍ന്ന് ബിജുവിനെ മര്‍ദിക്കുകയായിരുന്നു.

 

Advertisment