കോഴിക്കോട്: വടകര മണ്ഡലത്തില്‍ കള്ളവോട്ട് ചെയ്യാന്‍ ശ്രമിച്ച മൂന്നുപേര്‍ പിടിയില്‍. നാദാപുരത്ത് കള്ളവോട്ട് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെയാണ് ചക്കിയത്തിന്റവിട ഹാഷി പിടിയിലായത്. പ്രവാസിയുടെ വോട്ട് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇയാള്‍ പിടിയിലായത്.
കൂത്തുപറമ്പ മണ്ഡലത്തിലെ ചോതാവൂരിലെ ബൂത്തില്‍നിന്നാണ് മറ്റൊരാള്‍ പിടിയിലായത്. വിജേഷ് എന്നയാളെയാണ് കൂത്തുപറമ്പ് പോലീസ് പിടികൂടിയത്. സബ് കലക്ടറുടെ മിന്നല്‍ പരിശോധനയില്‍ ഐ.ഡി. കാര്‍ഡ് പരിശോധിച്ചപ്പോഴാണ് ഇയാള്‍ പിടിയിലായത്.
വെള്ളിയോട് എല്‍.പി. സ്‌കൂളില്‍ കള്ളവോട്ടിന് ശ്രമിക്കുന്നതിനിടെയാണ് വളയം സ്വദേശി ഷഹല്‍ ചാത്തോത്ത് പിടിയിലായത്. വിദേശത്തുള്ള സഹോദരന്റെ വോട്ട് ചെയ്യാനായിരുന്നു ഇയാള്‍ ശ്രമിച്ചത്. വളയം പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു.