Advertisment

കോഴിക്കോട് മെഡിക്കല്‍ കോളേജ് ഐ.സി.യു.  പീഡനക്കേസ് പുനരന്വേഷണം: അതിജീവിതയില്‍നിന്ന് ഇന്ന് മൊഴിയെടുക്കും

അതിജീവിതയെ ആദ്യം പരിശോധിച്ചതും മൊഴി രേഖപ്പെടുത്തിയതും ഡോ. പ്രീതിയായിരുന്നു

New Update
553535222

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജ് ഐ.സി.യു.  പീഡനക്കേസില്‍ ഗൈനക്കോളജിസ്റ്റ് ഡോ. പ്രീതിക്കെതിരായി അതിജീവിത നല്‍കിയ പരാതിയില്‍ പുനരന്വേഷണത്തിന് തുടക്കമായി. ആന്റി നര്‍ക്കോട്ടിക് സെല്‍ അസിസ്റ്റന്റ് കമ്മിഷണര്‍ ഇന്ന് അതിജീവിതയില്‍ നിന്ന് മൊഴിയെടുക്കും. ഉച്ചയ്ക്ക് രണ്ടിന് അതിജീവിത മൊഴി നല്‍കും.

Advertisment

അതിജീവിതയെ ആദ്യം പരിശോധിച്ചതും മൊഴി രേഖപ്പെടുത്തിയതും ഡോ. പ്രീതിയായിരുന്നു. താന്‍ പറഞ്ഞ കാര്യങ്ങളല്ല ഡോക്ടര്‍ എഴുതിയതെന്നും പ്രതിയെ സംരക്ഷിക്കുന്ന നിലപാടാണ് ഇവര്‍ സ്വീകരിച്ചതെന്നുമായിരുന്നു അതിജീവിതയുടെ പരാതി.

ഇക്കാര്യത്തില്‍ ആദ്യം അന്വേഷണം നടത്തിയ മെഡിക്കല്‍ കോളേജ് അസിസ്റ്റന്റ് കമ്മിഷണര്‍ അതിജീവിതയുടെ ആരോപണങ്ങള്‍ തള്ളിയ റിപ്പോര്‍ട്ടാണ് സമര്‍പ്പിച്ചത്. ഇതിന്മേല്‍ അന്വേഷണം ആവശ്യപ്പെട്ട്

അതിജീവിത ഉത്തരമേഖല റേഞ്ച് ഐ.ജിക്ക് സമര്‍പ്പിച്ച പരാതിയിലാണ് പുതിയ ഉദ്യോഗസ്ഥന്‍ പുനരന്വേഷണ ചുമതല നല്‍കിയത്. നാര്‍ക്കോട്ടിക് സെല്‍ എ.സി.പി. ജേക്കബ് ടി.പി. അന്വേഷിച്ച് ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് ഉത്തരവ്. 

 

Advertisment