Advertisment

ലോറികളുടെ ഇടയില്‍പ്പെട്ട് ബൈക്ക്  യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം

പട്ടാമ്പി വിളയൂര്‍ കളിക്കൊട്ടില്‍ അബുവിന്റെ മകന്‍ മുഹമ്മദ് സക്കീറാ(37)ണ് മരിച്ചത്. 

New Update
3534535

തച്ചനാട്ടുകര: ദേശീയപാതയില്‍ മണ്ണാര്‍ക്കാട് മേലേകൊടക്കാട് ലോറികളുടെ ഇടയില്‍പ്പെട്ട് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. പട്ടാമ്പി വിളയൂര്‍ കളിക്കൊട്ടില്‍ അബുവിന്റെ മകന്‍ മുഹമ്മദ് സക്കീറാ(37)ണ് മരിച്ചത്. 

വൈകിട്ട് അഞ്ചരയ്ക്കാണ് സംഭവം. പെരിന്തല്‍മണ്ണ ഭാഗത്തേക്ക് പോകുകയായിരുന്ന ലോറിയുടെ ടയര്‍ പൊട്ടിയതാണ് അപകടത്തിന് കാരണമായത്. ഈ ലോറിയുടെ തൊട്ടുപിന്നിലുണ്ടായിരുന്ന മറ്റൊരു ലോറി ബ്രേക്കിട്ട് നിര്‍ത്തിയതോടെ പിന്നാലെയെത്തിയ സക്കീര്‍ സഞ്ചരിച്ച ബൈക്കും നിര്‍ത്തി. എന്നാല്‍, പിറകെ അതിവേഗതയിലെത്തിയ കോഴിമുട്ട കയറ്റിയ ലോറി, സക്കീര്‍ സഞ്ചരിച്ച ബൈക്കിലിടിക്കുകയായിരുന്നു. ഇരുവാഹനങ്ങള്‍ക്കും ഇടയില്‍പ്പെട്ട സക്കീര്‍ സംഭവസ്ഥലത്ത് തന്നെ മരിക്കുകയായിരുന്നു. 

 

Advertisment