Advertisment

കെ. മുരളീധരന്‍ അടഞ്ഞ അധ്യായം, വെറുതെ ഇരിക്കുന്ന എന്നെ തോണ്ടരുത്, 20 കൊല്ലമായി മാനസിക പീഡനം തുടങ്ങിയിട്ട്, ഞാന്‍ ആരെ വിമര്‍ശിക്കണം എന്നുള്ളത് ഞാന്‍ തീരുമാനിച്ചോളാം;  മുരളീധരനെതിരേ പദ്മജ

കോണ്‍ഗ്രസിന്റെ കാര്യം നോക്കേണ്ടെന്ന മുരളീധരന്റെ പരാമര്‍ശത്തോടാണ് പദ്മജയുടെ പ്രതികരണം.

author-image
ന്യൂസ് ബ്യൂറോ, തൃശൂര്‍
Updated On
New Update
363633

തൃശൂര്‍: കെ. മുരളീധരനെ പറ്റി എന്നോടും ഒന്നും ചോദിക്കരുതെന്നും അത് അടഞ്ഞ ആദ്യമാണെന്നും ബി.ജെ.പി. നേതാവും മുരളീധരന്റെ സഹോദരിയുമായ പദ്മജ വേണുഗോപാല്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. കോണ്‍ഗ്രസിന്റെ കാര്യം നോക്കേണ്ടെന്ന മുരളീധരന്റെ പരാമര്‍ശത്തോടാണ് പദ്മജയുടെ പ്രതികരണം. ആരെ വിമര്‍ശിക്കണം എന്നുള്ളത് ഞാന്‍ തീരുമാനിച്ചോളാം. തന്നെ ഉപദേശിക്കേണ്ടെന്നും പദ്മജ പറഞ്ഞു.

Advertisment

''ഇപ്പോഴും ഒന്നും പറയാമെന്നു എനിക്ക് ആഗ്രഹമില്ലായിരുന്നു. വെറുതെ ഇരിക്കുന്ന എന്നെ വെറുതെ തോണ്ടരുത്. 20 കൊല്ലമായി ഈ മാനസിക പീഡനം തുടങ്ങിയിട്ട്. ഇനി എനിക്കും സഹിക്കാന്‍ ബുദ്ധിമുട്ടുണ്ട്. അദ്ദേഹം പാര്‍ട്ടി പിളര്‍ത്തി ഡി.ഐ.സി. ഉണ്ടാക്കി, എന്‍.സി.പിയില്‍ പോയപ്പോള്‍ ഞാന്‍ വല്ലതും പറഞ്ഞോ? 

അന്ന് ഞാന്‍ കോണ്‍ഗ്രസുകാരി ആയിരുന്നു. പിന്നെ ഞാന്‍ ആരെ വിമര്‍ശിക്കണം എന്നുള്ളത് ഞാന്‍ തീരുമാനിച്ചോളാം. എന്നെ ഉപദേശിക്കേണ്ട. എന്തായാലും ഞാന്‍ പറഞ്ഞത് ശരിയായിരുന്നു എന്ന് അങ്ങേരു തന്നെ സമ്മതിച്ചല്ലോ. ഇപ്പോള്‍ ഞാന്‍ പറഞ്ഞു കൊടുത്തിട്ടാണ് എന്ന് പറയില്ലല്ലോ. സന്തോഷം. പിന്നെ കെ. മുരളീധരനെ പറ്റി എന്നോടും ഒന്നും ചോദിക്കരുത്. അത് ഒരു അടഞ്ഞ അധ്യായമാണ്...'' - പദ്മജ കുറിച്ചു.

 

 

Advertisment