Advertisment

ചേര്‍പ്പില്‍ യെല്ലോ മെത്തുമായി  രണ്ടു യുവാക്കള്‍ പിടിയില്‍

വല്ലച്ചിറ സ്വദേശി അക്ഷയ് അനില്‍കുമാര്‍, ചാലക്കുടി പരിയാരം സ്വദേശി അതുല്‍ കൃഷ്ണ എന്നിവരാണ് അറസ്റ്റിലായത്.

New Update
64646

തൃശൂര്‍: ചേര്‍പ്പില്‍ യെല്ലോ മെത്തുമായി രണ്ടു യുവാക്കള്‍ പിടിയില്‍. വല്ലച്ചിറ സ്വദേശി അക്ഷയ് അനില്‍കുമാര്‍, ചാലക്കുടി പരിയാരം സ്വദേശി അതുല്‍ കൃഷ്ണ എന്നിവരാണ് അറസ്റ്റിലായത്. ഇവരില്‍ നിന്ന് അഞ്ച് ഗ്രാം യെല്ലോ മെത്താംഫിറ്റമിന്‍ കസ്റ്റഡിയിലെടുത്തു. 

അര ഗ്രാമിന് രണ്ടായിരം രൂപ വരെ വില തന്നാണ് ഇടപാടുകാര്‍ വാങ്ങിയിരുന്നതെന്ന് പ്രതികള്‍ മൊഴി നല്‍കി. ഇവരില്‍ നിന്ന് സ്ഥിരമായി മയക്കുമരുന്ന് വാങ്ങുന്നവരെ കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചു. വല്ലച്ചിറ മിനി ഗ്രൗണ്ടിന് സമീപം യുവാക്കള്‍ മയക്കുമരുന്ന് ഉപയോഗവും വില്‍പ്പനയുമുണ്ടെന്ന് വിവരം കിട്ടിയതിന്റെ അടിസ്ഥാനത്തില്‍ രഹസ്യ നിരീക്ഷണം നടത്തി വരികയായിരുന്നു. 

എക്‌സൈസ് കമ്മിഷണറുടെ മധ്യമേഖലാ സ്‌ക്വാഡും ചേര്‍പ്പ് എക്‌സൈസും ചേര്‍ന്നാണ് റേഞ്ച് ഇന്‍സ്പെക്ടര്‍ ശങ്കര്‍ പ്രസാദിന്റെ നേതൃത്വത്തില്‍ പ്രതികളെ പിടികൂടിയത്. പ്രിവന്റീവ് ഓഫീസര്‍ വി.ആര്‍. ജോര്‍ജ്ജ്, എക്‌സൈസ് കമ്മിഷണറുടെ മധ്യ മേഖലാ സ്‌ക്വാഡ് അംഗം ഗ്രേഡ് പ്രിവന്റീവ് ഓഫീസറായ കൃഷ്ണപ്രസാദ് എം.കെ, സന്തോഷ് ബാബു കെ.ജി, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ സിജോ മോന്‍ പി.ബി, ഷെയ്ഖ് അഹദ്, കൃഷ്ണകുമാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍ ഡ്രൈവര്‍ ഷൈജു എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.

Advertisment