Advertisment

ജി. കൃഷ്ണകുമാറിന്റെ കണ്ണിന് പരിക്കേറ്റ സംഭവം: ബി.ജെ.പി. കുണ്ടറ പഞ്ചായത്ത് സമിതി ജനറല്‍ സെക്രട്ടറി അറസ്റ്റില്‍

കുണ്ടറ പോലീസും രഹസ്യാന്വേഷണ വിഭാഗവും നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

New Update
4646

കൊല്ലം: ബി.ജെ.പി. സ്ഥാനാര്‍ത്ഥിയും നടനുമായ ജി. കൃഷ്ണകുമാറിന്റെ കണ്ണിന് പരിക്കേറ്റ സംഭവത്തില്‍ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. കുണ്ടറ പോലീസും രഹസ്യാന്വേഷണ വിഭാഗവും നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Advertisment

എന്നാല്‍,  അബദ്ധത്തില്‍ സംഭവിച്ചതാണെന്നാണ് റിപ്പോര്‍ട്ട്. മുളവനയിലെ പരിപാടിയില്‍ പങ്കെടുത്ത് തിരിച്ചിറങ്ങുമ്പോള്‍ അടുത്ത സ്വീകരണ സ്ഥലം ചൂണ്ടി കാണിക്കുന്നതിനിടയില്‍ ബി.ജെ.പി. കുണ്ടറ പഞ്ചായത്ത് സമിതി ജനറല്‍ സെക്രട്ടറി സനല്‍ പുത്തന്‍വിളയുടെ കയ്യിലുണ്ടായിരുന്ന സ്‌കൂട്ടറിന്റെ താക്കോല്‍ കൃഷ്ണകുമാറിന്റെ കണ്ണില്‍ കൊള്ളുകയും പരിക്കേല്‍ക്കുകയുമായിരുന്നു. 

മുളവന ചന്തമുക്കിലെ ഇലക്ഷന്‍ പ്രചരണത്തിന്റെ ഭാഗമായി ഏപ്രില്‍ 20ന് തിക്കിനും തിരക്കിനും ഇടയില്‍ കണ്ണിന് മുറിവേല്‍ക്കുകയായിരുന്നു. എന്നാല്‍, തൃശൂര്‍ പൂരം അലങ്കോലപ്പെടുത്തിയ കാര്യത്തിന് കൃഷ്ണകുമാര്‍ സി.പി.എം. നേതാക്കള്‍ക്കെതിരെ ശക്തമായ ഭാഷയില്‍ പ്രതികരിച്ചതിന്റെ ഭാഗമായി സി.പി.എം. പ്രവര്‍ത്തകര്‍ ഏതോ മൂര്‍ച്ചയുള്ള ആയുധം ഉപയോഗിച്ച് അപായപ്പെടുത്തിയെന്ന് സംശയിക്കുന്നതായി  കുണ്ടറ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍  സനല്‍ പുത്തന്‍വിളയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാളെ പിന്നീട് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.

 

Advertisment