Advertisment

കെ. സുരേന്ദ്രന്‍ എന്റെ വീട്ടില്‍ വന്നിട്ടുണ്ട്, ഞങ്ങള്‍ സുഹൃത്തുക്കളാണ്,  ഇ.പി. ജയരാജന്റെ രാഷ്ട്രീയ സത്യസന്ധതയില്‍ സംശയമില്ല, വിവാദം ബിരിയാണിച്ചെമ്പ് പോലെ: വി.എസ്. സുനില്‍കുമാര്‍

" ഇ.പി. ജയരാജന്‍ എല്ലാവരോടും അടുപ്പത്തോടെ പെരുമാറുന്ന പ്രകൃതക്കാരനാണ്.."

New Update
464646

തൃശൂര്‍: ഇടത് മുന്നണി കണ്‍വീനര്‍ ഇ.പി. ജയരാജന്‍ കേരളത്തിന്റെ  ചുമതലയുള്ള ബി.ജെ.പി. നേതാവ് പ്രകാശ് ജാവദേക്കറുമായി നടത്തിയ കൂടിക്കാഴ്ച്ചയില്‍ അസ്വാഭാവിതകയില്ലെന്ന പ്രതികരണവുമായി തൃശൂരിലെ ഇടത് സ്ഥാനാര്‍ത്ഥി വി.എസ്. സുനില്‍ കുമാര്‍. വിവാദം ബിരിയാണിച്ചെമ്പ് പോലെയെന്നായിരുന്നു സുനില്‍ കുമാറിന്റെ പ്രതികരണം. 

ഇ.പി. ജയരാജന്റെ രാഷ്ട്രീയ സത്യസന്ധതയില്‍ സംശയമില്ല. ഇ.പി. ജയരാജന്‍ എല്ലാവരോടും അടുപ്പത്തോടെ പെരുമാറുന്ന പ്രകൃതക്കാരനാണ്. കെ സുരേന്ദ്രന്‍ എന്റെ വീട്ടില്‍ വന്നിട്ടുണ്ട്. ഞങ്ങള്‍ സുഹൃത്തുക്കളാണ്. തൃശൂരില്‍ നല്ല മാര്‍ജിനില്‍ വിജയിക്കുമെന്ന പ്രതീക്ഷയുണ്ട്. പോളിങ് ശതമാനം കുറഞ്ഞത് എനിക്ക് ദോഷം ചെയ്യില്ല, ഇത് ഇടതിന് ഗുണമാണ് ചെയ്യുകയെന്നും സുനില്‍ കുമാര്‍  പറഞ്ഞു. 

 

Advertisment