Advertisment

ഒന്നാം നമ്പര്‍ ടോക്കണ്‍ എടുത്തയാളെ ആദ്യം പരിശോധിച്ചില്ല; ഡോക്ടര്‍ക്കും ജീവനക്കാരിക്കും നേരെ കൈയേറ്റ ശ്രമം

ഗൈനക്കോളജി ഒ.പിയില്‍ ഗര്‍ഭിണിക്കൊപ്പമെത്തിയ ആള്‍ ഒന്നാം നമ്പര്‍ ടോക്കണ്‍ എടുത്തു. എന്നാല്‍ ടോക്കണ്‍ വിളിച്ച സമയത്ത് എത്തിയില്ല.

New Update
5u55

സുല്‍ത്താന്‍ബത്തേരി: ഒന്നാം നമ്പര്‍ ടോക്കണ്‍ എടുത്തയാളെ ആദ്യം പരിശോധിച്ചില്ലെന്ന് ആരോപിച്ച് ഡോക്ടര്‍ക്കും ജീവനക്കാരിക്കും നേരെ കൈയ്യേറ്റ ശ്രമമെന്ന് പരാതി. വയനാട് സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രിയിലാണ് സംഭവം. സംഭവത്തില്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു.

Advertisment

കഴിഞ്ഞ ദിവസം രാവിലെയാണ് ബത്തേരി താലൂക്ക് ആശുപത്രിയില്‍ ടോക്കണെ ചൊല്ലി തര്‍ക്കമുണ്ടാകുന്നത്. ഗൈനക്കോളജി ഒ.പിയില്‍ ഗര്‍ഭിണിക്കൊപ്പമെത്തിയ ആള്‍ ഒന്നാം നമ്പര്‍ ടോക്കണ്‍ എടുത്തു. എന്നാല്‍ ടോക്കണ്‍ വിളിച്ച സമയത്ത് എത്തിയില്ല. ശേഷം വന്നവര്‍ ഡോക്ടറെ കണ്ട് മടങ്ങി.

പിന്നീട് ആറാമത്തെ ടോക്കണ്‍കാരനെ പരിശോധിക്കുമ്പോഴാണ് ഇവര്‍ വീണ്ടുമെത്തിയത്. ഇതോടെ തുടങ്ങി പ്രശ്‌നങ്ങള്‍. കൗണ്ടറിലുണ്ടായിരുന്ന ഭിന്നശേഷിക്കാരിയായ ജീവനക്കാരിയെ തള്ളിമാറ്റി അകത്ത് കയറിയ രോഗിയുടെ ബന്ധുക്കള്‍ ഡോക്ടറെ ഭീഷണിപ്പെടുത്തി. വാതില്‍ അടച്ച ശേഷം ഡോക്ടറുടെ കസേരയില്‍ പിടിച്ചായിരുന്നു ബഹളം വച്ചതെന്ന് സ്റ്റാഫ് കൗണ്‍സില്‍ സെക്രട്ടറി വിജയനാഥ് പറഞ്ഞു. കൈയേറ്റത്തേ അപലപിച്ച് ആശുപത്രി ജീവനക്കാരുടെ നേതൃത്വത്തില്‍ പ്രധിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. 

 

Advertisment