Advertisment

പോളിങ് ഡ്യൂട്ടിയുള്ള ഉദ്യോഗസ്ഥര്‍ ഡ്യൂട്ടിക്ക് ഹാജരായില്ലെങ്കില്‍ അറസ്റ്റ്: മുന്നറിയിപ്പുമായി എറണാകുളം ജില്ലാ കലക്ടര്‍

പോളിംഗ് ഡ്യൂട്ടി നിശ്ചയിച്ച് നല്‍കിയിട്ടുള്ളവരെ ഒരു കാരണവശാലും ഡ്യൂട്ടിയില്‍ നിന്ന് ഒഴിവാക്കില്ലെന്നും ഡ്യൂട്ടിക്ക് ഹാജരാകാത്തവരെ അറസ്റ്റ് ചെയ്ത് ജോലിക്ക് നിയോഗിക്കുമെന്നും കലക്ടര്‍ അറിയിച്ചു.

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update
35353

കൊച്ചി: തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ടിട്ടുള്ള ഉദ്യോഗസ്ഥര്‍ അന്നത്തെ ദിവസം ഡ്യൂട്ടിക്ക് ഹാജരായില്ലെങ്കില്‍ അറസ്റ്റ് ചെയ്യുമെന്ന മുന്നറിയിപ്പുമായി എറണാകുളം ജില്ലാ കലക്ടര്‍ എന്‍.എസ്.കെ. ഉമേഷ് അറിയിച്ചു.

Advertisment

അതേസമയം ആരോഗ്യപരമായ പ്രശ്ങ്ങള്‍ അറിയിച്ച ഉദ്യോഗസ്ഥരെ ഡ്യൂട്ടിയില്‍ നിന്നും ഒഴിവാക്കിയിട്ടുമുണ്ട്. പോളിംഗ് ഡ്യൂട്ടിക്ക് ഹാജരാകാത്ത ഉദ്യോഗസ്ഥരെ കണ്ടെത്തി അറസ്റ്റ് ചെയ്തുകൊണ്ട് വന്ന് ജോലിക്കു നിയോഗിക്കുമെന്നും ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ മുന്നറിയിപ്പ് നല്‍കി. 

നേരത്തേ ആരോഗ്യപരമായ കാരണങ്ങളാല്‍ പോളിംഗ് ഡ്യൂട്ടിയില്‍ നിന്ന് ഒഴിവാകാനുള്ള അപേക്ഷകള്‍ സ്വീകരിച്ചിരുന്നു. അപേക്ഷകള്‍ പരിഗണിച്ച് അര്‍ഹരായവരെ ഒഴിവാക്കിയിട്ടുണ്ട്. ഇതിനു ശേഷം പോളിംഗ് ഡ്യൂട്ടി നിശ്ചയിച്ച് നല്‍കിയിട്ടുള്ളവരെ ഒരു കാരണവശാലും ഡ്യൂട്ടിയില്‍ നിന്ന് ഒഴിവാക്കില്ലെന്നും ഡ്യൂട്ടിക്ക് ഹാജരാകാത്തവരെ അറസ്റ്റ് ചെയ്ത് ജോലിക്ക് നിയോഗിക്കുമെന്നും കലക്ടര്‍ അറിയിച്ചു.

 

Advertisment