Advertisment

മദ്യലഹരിയില്‍ ഡ്രൈവര്‍ തെറ്റായ ദിശയില്‍ മുന്നോട്ടെടുത്ത ടിപ്പര്‍ സ്‌കൂട്ടറില്‍ ഇടിച്ച്  പിതാവിനും മകള്‍ക്കും പരിക്ക്

കോഴിക്കോട് പുതുപ്പാടി ഈങ്ങാപ്പുഴ കുരിയാനിക്കല്‍ അബ്ദുറഹ്മാന്‍ (58), മകള്‍ റിനു ഫാത്തിമ (21) എന്നിവര്‍ക്കാണ് പരിക്കേറ്റത്.

New Update
24254252

കോഴിക്കോട്: മദ്യലഹരിയില്‍ ഡ്രൈവര്‍ മുന്നോട്ടെടുത്ത ടിപ്പര്‍ സ്‌കൂട്ടറില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ പിതാവിനും മകള്‍ക്കും പരിക്കേറ്റു.കോഴിക്കോട് പുതുപ്പാടി ഈങ്ങാപ്പുഴ കുരിയാനിക്കല്‍ അബ്ദുറഹ്മാന്‍ (58), മകള്‍ റിനു ഫാത്തിമ (21) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ടിപ്പര്‍ ഡ്രൈവറെ പോലീസ് കസ്റ്റഡിയില്‍ എടുത്തു.

Advertisment

ദേശീയ പാതയില്‍ അമ്പായത്തോട്ടിലെ ബാറിന് മുന്‍വശത്ത് ഇന്ന് രാവിലെ ഏഴിനാണ് സംഭവം. റോഡരികിലെ ബാറിന് സമീപം നിര്‍ത്തിയിട്ടതായിരുന്നു ലോറി. പിന്നീട് ഡ്രൈവര്‍ വാഹനത്തില്‍ കയറുകയും ലോറി പെട്ടന്ന് റോഡിലേക്ക് കയറ്റി തെറ്റായ ദിശയിലേക്ക് പ്രവേശിക്കുകയുമായിരുന്നു. 

സംശയം തോന്നിയതിനെത്തുടര്‍ന്ന് നാട്ടുകാര്‍ ഡ്രൈവറെ പരിശോധിച്ചപ്പോള്‍ ഇയാള്‍ മദ്യലഹരിയിലാണെന്ന് മനസിലായി.  തുടര്‍ന്ന് നാട്ടുകാര്‍ പരാതി നല്‍കിയതിനെത്തുടര്‍ന്ന് പോലീസ് നടത്തിയ പരിശോധനയില്‍ ഇയാള്‍ മദ്യപിച്ചതായി സ്ഥിരീകരിച്ചു. 

പരിക്കേറ്റവരെ താമരശ്ശേരി താലൂക്ക് ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നല്‍കി. തുടര്‍ന്ന് അബ്ദുറഹിമാനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും റിനു ഫാത്തിമയെ ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. 

 

Advertisment