Advertisment

കിളിമാനൂരില്‍ ഓട്ടോറിക്ഷ ഇലക്ട്രിക് പോസ്റ്റിലിടിച്ചുണ്ടായ അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു; രണ്ട് പേരുടെ നില ഗുരുതരം

ഓട്ടോ യാത്രികരും തട്ടത്തുമല സ്വദേശികളുമായ മുരളീധരന്‍ ആചാരി, അബ്ദുള്‍ ബഷീര്‍, സുനി എന്നിവര്‍ക്കാണ് പരിക്കേറ്റത്.

New Update
64636

തിരുവനന്തപുരം: കിളിമാനൂര്‍ കുറവന്‍കുഴിയില്‍ ഓട്ടോറിക്ഷ ഇലക്ട്രിക്ക് പോസ്റ്റിലിടിച്ചുണ്ടായ അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ രണ്ടു പേരുടെ പരിക്ക് ഗുരുതരമാണ്. ഓട്ടോ യാത്രികരും തട്ടത്തുമല സ്വദേശികളുമായ മുരളീധരന്‍ ആചാരി, അബ്ദുള്‍ ബഷീര്‍, സുനി എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ വെഞ്ഞാറമൂട് ഗോകുലം മെഡിക്കല്‍ കോളജിലും തിരുവനന്തപുരം മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചു.

ഇന്ന് 2.30നായിരുന്നു അപകടം. തട്ടത്തുമല ഭാഗത്തുനിന്നും കിളിമാനൂര്‍ ഭാഗത്തേക്ക് റബ്ബര്‍ ഷീറ്റ് കയറ്റി വന്ന ഓട്ടോയുടെ പിന്നില്‍ അതേ ദിശയില്‍ നിന്നും അമിത വേഗതയിലെത്തിയ കാര്‍ നിയന്ത്രണംവിട്ട് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഓട്ടോ ഇലക്ട്രിക് പോസ്റ്റിലിടിച്ച് മറിയുകയായിരുന്നു.

Advertisment