Advertisment

റിലയന്‍സ് കമ്പനിയുടെ സ്റ്റാഫെന്ന വ്യാജേന കോളയുടെ ഡീലര്‍ഷിപ്പ് നല്‍കാമെന്ന പറഞ്ഞ്  യുവാവില്‍നിന്ന് തട്ടിയെടുത്തത് ലക്ഷങ്ങള്‍

സൈബര്‍ പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

New Update
7467467334

കണ്ണൂര്‍: റിലയന്‍സ് കമ്പനിയുടെ സ്റ്റാഫ് എന്ന വ്യാജേന കോളയുടെ ഡീലര്‍ഷിപ്പ് നല്‍കാമെന്ന് പറഞ്ഞ് മയ്യില്‍ സ്വദേശിയില്‍ നിന്ന് 12,45,925 രൂപ തട്ടി. കമ്പനിയുടെ വെബ്‌സൈറ്റില്‍ റജിസ്റ്റര്‍ ചെയ്ത പരാതിക്കാരനെ ഇമെയില്‍ വഴിയാണ് അജ്ഞാതന്‍ ബന്ധപ്പെട്ടത്. സൈബര്‍ പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

സോഫ്റ്റ് ഡ്രിങ്ക് ബ്രാന്‍ഡിന്റെ ഡീലര്‍ഷിപ്പിനാണ് ഇദ്ദേഹം കമ്പനിയെ ബന്ധപ്പെട്ടത്. മറ്റൊരു പരാതിയില്‍ ഫെയ്‌സ്ബുക്കില്‍ മാരുതി ഗാര്‍മെന്‍സ് അഹമ്മദാബാദില്‍ നിന്നും ഡ്രസ് ഐറ്റം പര്‍ച്ചേസ് ചെയ്ത മട്ടന്നൂര്‍ സ്വദേശിക് 5,200 രൂപ നഷ്ടപ്പെട്ടു. 17,231 രൂപയുടെ പര്‍ച്ചേസിന് 5,200 രൂപ അഡ്വാന്‍സും ബാക്കി തുക ക്യാഷ് ഓണ്‍ ഡെലിവറിയായും നല്‍കിയാല്‍ മതിയെന്ന് പറഞ്ഞാണ് തട്ടിപ്പ് നടത്തിയത്.

Advertisment