Advertisment

മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ 20നകം പൂര്‍ത്തീകരിക്കണം, ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാന്‍ തദ്ദേശസ്ഥാപന സെക്രട്ടറിക്കാണു പൂര്‍ണ ഉത്തരവാദിത്തം; മാലിന്യ സംസ്‌കരണരീതി പിന്തുടരാത്ത സ്ഥാപനങ്ങള്‍, വീടുകള്‍ക്കെതിരേ നിയമനടപടി സ്വീകരിക്കും

ഹോട്സ്പോട്ടുകളില്‍ ബോധവത്കരണവും മുന്‍കരുതല്‍ നടപടികളും സ്വീകരിക്കണമെന്നും മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനായി ചേര്‍ന്ന യോഗം നിര്‍ദേശിച്ചു.

New Update
643647747

കോട്ടയം: മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍  20നകം പൂര്‍ത്തീകരിക്കാന്‍ തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ക്കു നിര്‍ദേശം. മഴക്കാലപൂര്‍വ്വശുചീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിനു തദ്ദേശസ്ഥാപന സെക്രട്ടറിക്കാണു പൂര്‍ണ ഉത്തരവാദിത്തം. ഹോട്സ്പോട്ടുകളില്‍ ബോധവത്കരണവും മുന്‍കരുതല്‍ നടപടികളും സ്വീകരിക്കണമെന്നും മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനായി ചേര്‍ന്ന യോഗം നിര്‍ദേശിച്ചു.

Advertisment

മുഴുവന്‍ വീടുകള്‍/സ്ഥാപനങ്ങളില്‍ നിന്നും 100 ശതമാനം മാലിന്യത്തിന്റെ വാതില്‍പ്പടി ശേഖരണം നടത്തും. ജലാശയങ്ങളിലെ നീരൊഴുക്കു തടസങ്ങള്‍ നീക്കുന്നതിനായി വാര്‍ഡുതല ശുചിത്വസമിതികളുടെ പ്രവര്‍ത്തനം ഊര്‍ജിതപ്പെടുത്തണം. വീടുകള്‍, സ്ഥാപനങ്ങള്‍, തൊഴിലിടങ്ങള്‍ എന്നിവിടങ്ങളില്‍ ഡ്രൈഡേ ആചരിക്കണം. ഉറവിട മാലിന്യ നിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങള്‍, ഓടകള്‍ വൃത്തിയാക്കല്‍ എന്നിവയും പൂര്‍ത്തീകരിക്കണം.

മാലിന്യക്കൂനകള്‍, വെള്ളക്കെട്ട് സ്ഥലങ്ങള്‍ തുടങ്ങിയ പൊതുജനാരോഗ്യ പ്രശ്നമുള്ള സ്ഥലങ്ങളുടെ പട്ടിക തയാറാക്കണം. 

മാലിന്യ സംസ്‌കരണരീതി പിന്തുടരാത്ത സ്ഥാപനങ്ങള്‍, വീടുകള്‍ക്കെതിരേ പൊതുജനാരോഗ്യനിയമ പ്രകാരം നിയമനടപടി സ്വീകരിക്കണം. അജൈവമാലിന്യ ശേഖരണത്തിനായി ഹരിതകര്‍മ്മസേന സന്ദര്‍ശിക്കുമ്പോള്‍ ജൈവമാലിന്യം വീടുകളിലും സ്ഥാപനങ്ങളിലും എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്നു മനസിലാക്കണം.

ശുചിത്വ-മാലിന്യസംസ്‌ക്കരണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങളും തദ്ദേശസ്വയംഭരണ സ്ഥാപന സെക്രട്ടറി രണ്ടു ദിവസത്തിലൊരിക്കല്‍ വിലയിരുത്തണം ജില്ലാ എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡിന്റെ നേതൃത്വത്തില്‍ പ്രീ മണ്‍സൂണ്‍ പരിശോധന നടത്തണം. പതിനഞ്ചിനകം മിനി എം.സി.എഫില്‍ നിന്ന് മാലിന്യം പൂര്‍ണമായി നീക്കണം.

തദ്ദേശസ്വയംഭരണസ്ഥാപന അധ്യക്ഷര്‍, ഉപാധ്യക്ഷര്‍, തദ്ദേശസ്വയംഭരണവകുപ്പ് ജോയിന്റ് ഡയറക്ടര്‍ ഷാജി ക്ലമന്റ്, ശുചിത്വമിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ലക്ഷ്മി പ്രസാദ്, മാലിന്യമുക്തം നവകേരളം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ടി.പി. ശ്രീശങ്കര്‍, ആരോഗ്യ, വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മറ്റി ചെയര്‍മാന്‍മാര്‍, സെക്രട്ടറിമാര്‍, ശുചിത്വപരിപാലന ചുമതലയുള്ള ഉദ്യോഗസ്ഥര്‍, എം.സി.എഫിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥര്‍, ശുചിത്വമിഷന്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

 

Advertisment