Advertisment

ചെന്നൈയില്‍ മലയാളികളായ സിദ്ധ ഡോക്ടറെയും ഭാര്യയെയും  കൊലപ്പെടുത്തി വന്‍ കവര്‍ച്ച; പ്രതികള്‍  ചികിത്സയ്‌ക്കെന്ന വ്യാജേനയെത്തിയവര്‍

സിദ്ധ ഡോക്ടറായ ശിവന്‍ (72) ഭാര്യയും വിരമിച്ച അധ്യാപികയുമായ പ്രസന്നകുമാരി (62) എന്നിവരാണ് കൊല്ലപ്പെട്ടത്.

New Update
6744777

ചെന്നൈ: മലയാളി ദമ്പതികളെ കൊലപ്പെടുത്തി വന്‍ കവര്‍ച്ച. മുത്താപ്പുതുപ്പെട്ടിലാണ് സംഭവം. സിദ്ധ ഡോക്ടറായ ശിവന്‍ (72) ഭാര്യയും വിരമിച്ച അധ്യാപികയുമായ പ്രസന്നകുമാരി (62) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരുടെ വീട്ടില്‍ നിന്ന് നൂറുപവന്‍ സ്വര്‍ണം കവര്‍ന്നു. 

Advertisment

ഇന്നലെ രാത്രിയാണ് സംഭവം. ശിവന്‍ വീട്ടില്‍ സിദ്ധ ക്ലിനിക് നടത്തുന്നുണ്ടായിരുന്നു. ഇവിടെ ചികിത്സയ്ക്കെന്ന പേരില്‍ എത്തിയവരാണ് കൊലപാതകം നടത്തിയതെന്നാണ് സംശയം. രോഗികളെന്ന വ്യാജേന ഇവരുടെ വീട്ടില്‍ പ്രവേശിച്ച ശേഷം മോഷ്ടാക്കള്‍ ആക്രമണം നടത്തിയെന്നാണ് പ്രാഥമിക നിഗമനം. 

മുത്താപ്പുതുപ്പെട്ട് ഗാന്ധിനഗറില്‍ വീടിനോട് ചേര്‍ന്ന് ശിവന്‍ നായര്‍ ഒരു ക്ലിനിക് നടത്തുന്നുണ്ട്. വീട്ടില്‍നിന്ന് ബഹളംകേട്ട് അയല്‍ക്കാരാണ് വിവരം പൊലീസില്‍ അറിയിച്ചത്. പോലീസ് സ്ഥലത്തെത്തുമ്പോഴേയ്ക്കും ഇരുവരെയും ആക്രമിച്ച് സ്വര്‍ണവുമായി മോഷ്ടാക്കള്‍ രക്ഷപ്പെട്ടിരുന്നു.  പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹങ്ങള്‍ മോര്‍ച്ചറിയിലേക്ക് മാറ്റി. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

 

Advertisment