Advertisment

പിക്കപ്പ് വാനിലിടിച്ച് ബൈക്ക് കത്തി; വാനിന്റെ പിന്നില്‍ ഓട്ടോറിക്ഷാ ഇടിച്ച് അപകടം, മൂന്നുപേര്‍ക്ക് പരിക്ക്

പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ പുനലൂര്‍ മുക്കടവ് പാലത്തിനു സമീപം തിങ്കളാഴ്ച വൈകിട്ട് ആറരയ്ക്കാണ് സംഭവം. 

New Update
4343434

കൊല്ലം: പുനലൂരില്‍ പിക്കപ്പ് വാനിലിടിച്ച് ബൈക്ക് കത്തി. ഇതേ വാനിന്റെ പിന്നില്‍ ഓട്ടോറിക്ഷയും ഇടിച്ചു. രണ്ട് അപകടങ്ങളിലായി മൂന്നുപേര്‍ക്ക് പരിക്കേറ്റു. 

Advertisment

ബൈക്ക് യാത്രക്കാരനായ പിറവന്തൂര്‍ അലിമുക്ക് സ്വദേശി ബിബിന്‍, ഓട്ടോറിക്ഷാ ഡ്രൈവര്‍ കരവാളൂര്‍ സ്വദേശി മാത്യു, പിക്കപ്പ് വാനിന്റെ ഡ്രൈവര്‍ തിരുവനന്തപുരം സ്വദേശി ഹരി എന്നവര്‍ക്കാണ് പരിക്കേറ്റത്. ബിബിനേയും മാത്യുവിനെയും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ഹരിയെ പുനലൂര്‍ താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. 

പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ പുനലൂര്‍ മുക്കടവ് പാലത്തിനു സമീപം തിങ്കളാഴ്ച വൈകിട്ട് ആറരയ്ക്കാണ് സംഭവം. 

അലിമുക്ക് ഭാഗത്തുനിന്നും പുനലൂരിലേക്ക് വന്ന പിക്കപ്പ് വാനിലാണ് ബൈക്കിടിച്ച് മറിഞ്ഞത്. ബൈക്ക്  തീപിടിച്ച് പൂര്‍ണമായും കത്തിനശിച്ചു. ബൈക്കില്‍ നിന്നും തെറിച്ചുവീണാണ് ബിബിന് പരിക്കേറ്റത്. ഓട്ടോറിക്ഷ പിക്കപ്പ് വാനിന്റെ തൊട്ടുപിന്നാലെ വരികയായിരുന്നു.

 

Advertisment