Advertisment

ചെർപ്പുളശ്ശേരിയിൽ പെട്ടി ഓട്ടോറിക്ഷ ഇടിച്ച് നാലു വയസുകാരന് ദാരുണാന്ത്യം

ചെർപ്പുളശ്ശേരിയിൽ വാഹനാപകടത്തില്‍ നാലു വയസുകാരന്‍ മരിച്ചു. പെട്ടി ഓട്ടോറിക്ഷ ഇടിച്ചാണ് കുട്ടി മരിച്ചത്. മീൻ വില്പനയ്ക്കെത്തിയ ഓട്ടോയാണ് കുട്ടിയെ ഇടിച്ചത്

New Update
456666666

പാലക്കാട്: ചെർപ്പുളശ്ശേരി നെല്ലായ ഇരുമ്പാലശ്ശേരിയിൽ വാഹനാപകടത്തില്‍ നാലു വയസുകാരന്‍ മരിച്ചു. . നെല്ലായ കാഞ്ഞിരത്തിങ്ങൽ മനോജിന്റെ മകൻ ആദിനാഥ് ആണ് മരിച്ചത്. പെട്ടി ഓട്ടോറിക്ഷ ഇടിച്ചാണ് കുട്ടി മരിച്ചത്.  മീൻ വില്പനയ്ക്കെത്തിയ ഓട്ടോയാണ് കുട്ടിയെ ഇടിച്ചത്.  ഇന്ന് രാവിലെ 10.30നാണ് സംഭവം നടന്നത്.

Advertisment