മലപ്പുറം: താനൂരില്‍ വൻ സ്വർണ കവർച്ച. മഹാരാഷ്ട്ര സ്വദേശിയായ യുവാവിനെ അക്രമിച്ച് 1.75 കോടി രൂപയുടെ സ്വര്‍ണം തട്ടിയെടുത്ത കേസിൽ 5 പ്രതികൾ പിടിയിൽ. ഇവരെ വിശദമായി ചോദ്യം ചെയ്തു വരികയാണ്.
പ്രതികൾക്ക് സ്വർണം വിതരണം ചെയ്യുന്നയാളിന്റെ ഫോൺ നന്പർ ലഭിച്ചത് എങ്ങനെയെന്നു കണ്ടെത്താനും ശ്രമം നടത്തുന്നുണ്ട്. ഏതെങ്കിലും ജ്വല്ലറിയുമായി ബന്ധപ്പെട്ടവർക്കു കവർച്ചയിൽ പങ്കുണ്ടോ എന്നതും പോലീസ് സംഘം അന്വേഷിക്കുന്നുണ്ട്.
ഇതിനാൽ തന്നെ പിടിയിലാവരുടെ പേരു വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല. കോഴിക്കോട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സ്വര്‍ണാഭരണ നിര്‍മാണ ശാലയില്‍ നിന്നു ജ്വല്ലറികളിലേക്ക് കൊണ്ട് വന്ന സ്വര്‍ണമാണ് പ്രതികള്‍ കവര്‍ന്നത്. വ്യാഴാഴ്ച വൈകുന്നേരം നാലരയോടെയാണ് സംഭവം.