Advertisment

കോടിക്കണക്കിന് പുണ്യം ! ധനസഹായമായി ഒരു കോടി നല്‍കിയതിന് പിന്നാലെ പുനരധിവാസത്തിനുള്ള പദ്ധതിയും പ്രഖ്യാപിച്ച് ബോബി ചെമ്മണ്ണൂര്‍; അബ്ദുള്‍ റഹീമിന് തിരിച്ചുകിട്ടിയത് ജീവിതത്തിനൊപ്പം ജീവിതമാര്‍ഗവും കൂടി

അബ്ദുൽ റഹീമിനു വേണ്ടി നേരത്തെ പ്രഖ്യാപിച്ച ലക്കി ഡ്രോ തുടരും. ആ പണം റഹീമിന്റെ പുനരധിവാസത്തിനായി ചെലവഴിക്കും. അബ്ദുൾ റഹീമിന്റെ മോചനത്തിനായുള്ള ദയാധന സമാഹരണം ലക്ഷ്യം കണ്ടതിന് പിന്നാലെയാണ് ബോബി ചെമ്മണ്ണൂരിന്റെ പ്രതികരണം. 

author-image
ന്യൂസ് ബ്യൂറോ, മലപ്പുറം
Updated On
New Update
boche

മലപ്പുറം: സൗദി അറേബ്യയിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുൾ ഹീമിന് വേണ്ടി ബോചെ ഫാൻസ് ചാരിറ്റബിൾ ട്രസ്റ്റ് നൽകുന്ന ഒരു കോടി രൂപ കൈമാറി. പാണക്കാട് വെച്ച് നടന്ന ചടങ്ങിൽ വ്യവസായി ബോബി ചെമ്മണ്ണൂർ സാദിഖലി ശിഹാബ് തങ്ങൾക്ക് കൈമാറി.

Advertisment

അബ്ദുൾ റഹീമിന്റെ മോചനത്തിന് മലയാളികൾ ഒന്നടങ്കം കൈകോര്‍ക്കുമെന്ന് ഉറപ്പായിരുന്നുവെന്ന് ബോബി ചെമ്മണ്ണൂര്‍ പറഞ്ഞു. അബ്ദുള്‍ റഹീമിനെ ഉമ്മയുടെ അടുത്തേക്ക് ജീവനോടെ എത്തിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.

ജീവിതമാര്‍ഗവും നല്‍കി ബോബി ചെമ്മണ്ണൂര്‍

അബ്ദുൾ റഹീമിന്‌ ഉപജീവനത്തിന് വേണ്ടി ബോച്ചേ ടീ പൗഡർ ഹോൾസെയിൽ ഷോപ്പ് വെച്ച് കൊടുക്കാനാണ് ഉദ്ദേശിക്കുന്നതെന്നും ബോബി ചെമ്മണ്ണൂര്‍. പണം കണ്ടെത്താൻ സഹായിച്ച എല്ലാവർക്കും നന്ദി പറഞ്ഞ അദ്ദേഹം പല കുപ്രചരണങ്ങളും ഉണ്ടായെന്നും എന്നാൽ എല്ലാം മറികടക്കാനായതിൽ സന്തോഷമുണ്ടെന്നും പറഞ്ഞു.

 

Posted by Boby Chemmanur on Friday, April 12, 2024

വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട അബ്ദു റഹീമിന്റെ മോചനത്തിനായി 34 കോടി രൂപയായിരുന്നു കണ്ടെത്തേണ്ടിയിരുന്നത്. ഇതിനായി കേരളത്തിലുടനീളം 'ബോചെ യാചക യാത്ര' സംഘടിപ്പിച്ചു. ഇത് വലിയൊരു തുക കണ്ടെത്താൻ കഴിഞ്ഞു. ഇതിന് പുറമേയാണ് ട്രസ്റ്റ് ഒരു കോടി രൂപ നൽകിയത്. 

അബ്ദുൽ റഹീമിനു വേണ്ടി നേരത്തെ പ്രഖ്യാപിച്ച ലക്കി ഡ്രോ തുടരും. ആ പണം റഹീമിന്റെ പുനരധിവാസത്തിനായി ചെലവഴിക്കും. അബ്ദുൾ റഹീമിന്റെ മോചനത്തിനായുള്ള ദയാധന സമാഹരണം ലക്ഷ്യം കണ്ടതിന് പിന്നാലെയാണ് ബോബി ചെമ്മണ്ണൂരിന്റെ പ്രതികരണം. 

abdul rahim

അബ്ദുള്‍ റഹീം ജീവിതത്തിലേക്ക്‌

സൗദി അറേബ്യയിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുൾ റഹീമിന്റെ മോചനത്തിനായി മുഴുവന്‍ തുകയും പിരിച്ചു. നിശ്ചയിച്ചതിലും രണ്ടു ദിവസം മുമ്പ് 34 കോടി രൂപ ലഭിച്ചു.

ഇനി പണം അയക്കേണ്ടെന്ന് ദയാധനസമാഹരണ കമ്മിറ്റി അറിയിച്ചു. 34,45,46,568 രൂപയാണ് ഇതുവരെ ലഭിച്ചത്‌. എംബസി വഴി പണം കൈമാറാനുള്ള നടപടികള്‍ ശനിയാഴ്ച ചേരുന്ന കമ്മിറ്റി യോഗം തീരുമാനിക്കും. 

2006 ലാണ് മനഃപ്പൂർവ്വമല്ലാത്ത കൈപിഴവ് മൂലം സൗദി സ്വദേശിയായ 15 കാരൻ മരിച്ചത്. ഈ കേസിലാണ് അബ്ദുല്‍ റഹീം 18 വര്‍ഷമായി ജയില്‍ ശിക്ഷ അനുഭവിക്കുന്നത്. 

2006ൽ റിയാദിൽ ഡ്രൈവർ ജോലിക്കെത്തിയ അബ്ദുൽ റഹീമിന്റെ സ്പോൺസർ ഫായിസ് അബ്ദുല്ല അബ്ദുറഹ്‌മാൻ അൽശഹ്‌രിയുടെ മകനായ 15കാരൻ അനസ് അൽശഹ്‌രിയാണ് മരിച്ചത്.

ചലനശേഷിയില്ലാത്ത അനസിനെ ശുശ്രൂഷിക്കലായിരുന്നു റഹീമിന്റെ  ജോലി. കഴുത്തിൽ ഘടിപ്പിച്ച പ്രത്യേക ഉപകരണത്തിലൂടെയാണ് 15കാരന് ആഹാരവും വെള്ളവും നല്‍കിയിരുന്നത്. വാഹനത്തിൽ പോകുന്നതിനിടെ അബദ്ധത്തിൽ 15കാരന്റെ കഴുത്തിലെ ഉപകരണത്തിൽ അബ്ദുൽറഹീമിന്റെ കൈ തട്ടിയതാണ് മരണകാരണം.

സംഭവത്തെ തുടര്‍ന്ന് കൊലപാതക കുറ്റം ചുമത്തി റഹീമിനെ പൊലീസ് അറസ്റ്റ് ചെയ്യുകയും റിയാദിലെ കോടതി വധശിക്ഷ വിധിക്കുകയും ചെയ്തു. 34 കോടി രൂപ ദയാധനമെന്ന ഉപാധിയിലാണ് റഹീമിന്റെ മോചനത്തിന് വഴിയൊരുങ്ങിയത്.

 

 

Advertisment