Advertisment

ക്യാൻസറിന്റെ പ്രധാന ലക്ഷണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം

രാത്രിയിലുണ്ടാകുന്ന അമിത വിയർപ്പ് അല്ലെങ്കിൽ ഉയർന്ന താപനില ഉണ്ടാകുന്നത് അണുബാധ മൂലമോ ചില മരുന്നുകളുടെ പാർശ്വഫലമായോ ഉണ്ടാകാം. ആർത്തവവിരാമ സമയത്ത് സ്ത്രീകൾക്ക് ഇത് പലപ്പോഴും അനുഭവപ്പെടാറുണ്ട്.

New Update
fdhfd

ഇന്ത്യയിൽ സ്തനാർബുദം, ഗർഭാശയ അർബുദം, അണ്ഡാശയ അർബുദം എന്നിവ സ്ത്രീകളിൽ കൂടുതലായി കാണപ്പെടുന്നതായി പുറത്ത് വിട്ട റിപ്പോർട്ടിൽ പറയുന്നു. പുരുഷന്മാരെ സംബന്ധിച്ചിടത്തോളം ഏറ്റവും സാധാരണമായ കേസുകൾ ശ്വാസകോശ അർബുദം, വായിലെ കാൻസർ, പ്രോസ്റ്റേറ്റ് കാൻസർ എന്നിവയാണ്. ഇന്ത്യയിൽ ക്യാൻസർ രോഗ നിർണയത്തിനുള്ള ശരാശരി പ്രായം മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് കുറവാണ്.

Advertisment

രാത്രിയിലുണ്ടാകുന്ന അമിത വിയർപ്പ് അല്ലെങ്കിൽ ഉയർന്ന താപനില ഉണ്ടാകുന്നത് അണുബാധ മൂലമോ ചില മരുന്നുകളുടെ പാർശ്വഫലമായോ ഉണ്ടാകാം. ആർത്തവവിരാമ സമയത്ത് സ്ത്രീകൾക്ക് ഇത് പലപ്പോഴും അനുഭവപ്പെടാറുണ്ട്. എന്നാൽ ഈ ലക്ഷണം ദീർഘനാളായി നിൽക്കുന്നുണ്ടെങ്കിൽ ഡോക്ടറെ കണ്ട് പരിശോധന നടത്തുക.

നിങ്ങൾക്ക് പതിവിലും കൂടുതൽ ക്ഷീണം തോന്നുന്നതിന് നിരവധി കാരണങ്ങളുണ്ട്. നിങ്ങൾ സമ്മർദത്തിലൂടെ കടന്നുപോകുകയോ ഉറങ്ങാൻ ബുദ്ധിമുട്ട് നേരിടുകയോ ചെയ്താൽ ക്ഷീണം അനുഭവപ്പെടാറുണ്ട്. എന്നാൽ നിങ്ങൾക്ക് എല്ലായ്‌പ്പോഴും ക്ഷീണം അനുഭവപ്പെടുന്നുണ്ടെങ്കിൽ ഡോക്ടറെ കണ്ട് പരിശോധന നടത്തുക

വേഗത്തിൽ ശരീരഭാരം കുറയുക ചെയ്യുന്നത് ക്യാൻസറിൻ്റെ ലക്ഷണമാകാം. വയറ്റിലെ അർബുദം, പാൻക്രിയാറ്റിക് ക്യാൻസർ, ശ്വാസകോശ അർബുദം, അന്നനാളത്തിലെ അർബുദം എന്നിവയിൽ ഇത് സംഭവിക്കുന്നതായി വ്യക്തമാക്കുന്നു. ഉണങ്ങാത്ത വ്രണങ്ങൾ ഉണ്ടെങ്കിൽ അത് സ്കിൻ ക്യാൻസറിൻ്റെ ലക്ഷണമാകാം. വായിൽ നീണ്ടുനിൽക്കുന്ന വ്രണം വായിലെ ക്യാൻസറിൻ്റെ ലക്ഷണമാകാം.

cancer-symptoms-you-should know
Advertisment