Advertisment

ടൊവിനോയ്ക്ക് ഒപ്പമുള്ള ചിത്രം ചട്ടലംഘനം; വി.എസ്. സുനില്‍കുമാറിനെ സ്ഥാനാര്‍ഥിയാക്കുന്നത് തടയണം ! പരാതി നല്‍കി എന്‍ഡിഎ

ടൊവിനോയുടെ ഒപ്പമുള്ള ഫോട്ടോ തൃശ്ശൂര്‍ പൂങ്കുന്നത്തെ ഷൂട്ടിംഗ് ലൊക്കേഷനില്‍ വച്ച് എടുത്തതാണെന്നും ടൊവിനോ തെരഞ്ഞെടുപ്പ് കമ്മീഷൻ ബ്രാൻഡ് അംബാസിഡറാണെന്ന് അറിയില്ലായിരുവെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു

author-image
ന്യൂസ് ബ്യൂറോ, തൃശൂര്‍
Updated On
New Update
vs sunil kumar-2

തൃശൂര്‍: തൃശൂരിലെ ഇടതുസ്ഥാനാര്‍ഥി വി.എസ്. സുനില്‍കുമാറിനെതിരെ പരാതി. ചട്ടലംഘനം ആരോപിച്ച്  എൻഡിഎ ജില്ലാ കോര്‍ഡിനേറ്റര്‍ അഡ്വ. രവികുമാര്‍ ഉപ്പത്താണ് പരാതി നൽകിയത്.

Advertisment

തെരഞ്ഞെടുപ്പ് കമ്മിഷൻ ബ്രാന്റ് അംബാസിഡറായ ടൊവിനോയുടെ ചിത്രം ദുരുപയോഗം ചെയ്തുവെന്നും ഇത് തെരഞ്ഞെടുപ്പ് ചട്ടത്തിന്റെ ലംഘനമാണെന്നും പരാതിയില്‍ പറയുന്നു. സുനിൽകുമാറിനെ സ്ഥാനാർത്ഥിയാക്കുന്നത് തടയണമെന്നാണ് പരാതിക്കാരന്റെ ആവശ്യം.

കഴിഞ്ഞ ദിവസം ടൊവിനോയ്ക്ക് ഒപ്പമുള്ള ചിത്രം പങ്കുവച്ചെങ്കിലും, ഉടന്‍ തന്നെ സുനില്‍കുമാര്‍ അത് നീക്കം ചെയ്തിരുന്നു. ടൊവിനോയുടെ ഒപ്പമുള്ള ഫോട്ടോ തൃശ്ശൂര്‍ പൂങ്കുന്നത്തെ ഷൂട്ടിംഗ് ലൊക്കേഷനില്‍ വച്ച് എടുത്തതാണെന്നും ടൊവിനോ തെരഞ്ഞെടുപ്പ് കമ്മീഷൻ ബ്രാൻഡ് അംബാസിഡറാണെന്ന് അറിയില്ലായിരുവെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

 

 

Advertisment