Advertisment

ലോക്‌സഭ തിരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ വെള്ളിയാഴ്ച രാവിലെ പ്രഖ്യാപിക്കും; വന്‍ സര്‍പ്രൈസുകള്‍ പ്രതീക്ഷിക്കാമെന്ന് കെ. സുധാകരന്‍; വയനാട്ടില്‍ രാഹുല്‍ തന്നെയെന്ന് സൂചന

സ്ഥാനാർഥിപ്പട്ടികയിൽ വലിയ സർപ്രൈസ് ഉണ്ടാകുമെന്ന് കെ.സുധാകരൻ അറിയിച്ചു. ആദ്യ സ്ഥാനാർഥി പട്ടികയ്ക്ക് അന്തിമരൂപം നൽകാനുള്ള കോൺ​ഗ്രസിന്റെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റിയുടെ നിർണായക യോ​ഗം അവസാനിച്ചു.

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
congress1

ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള കേരളത്തിലെ 16 കോൺഗ്രസ് സ്ഥാനാർഥികളെ വെള്ളിയാഴ്ച രാവിലെ പ്രഖ്യാപിക്കും. 16 സീറ്റുകളിൽ സ്ഥാനാർത്ഥികളെ നിശ്ചയിച്ചുവെന്ന് ഡല്‍ഹിയില്‍ ചര്‍ച്ചയ്ക്ക് പോയ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും, കെപിസിസി പ്രസിഡന്റ് കെ. സുധാകരനും വ്യക്തമാക്കി.

Advertisment

സ്ഥാനാർഥിപ്പട്ടികയിൽ വലിയ സർപ്രൈസ് ഉണ്ടാകുമെന്ന് കെ.സുധാകരൻ അറിയിച്ചു. ആദ്യ സ്ഥാനാർഥി പട്ടികയ്ക്ക് അന്തിമരൂപം നൽകാനുള്ള കോൺ​ഗ്രസിന്റെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റിയുടെ നിർണായക യോ​ഗം അവസാനിച്ചു. വ്യാഴാഴ്ച വൈകീട്ട് എ.ഐ.സി.സി ആസ്ഥാനത്ത് വച്ചായിരുന്നു യോ​ഗം.

രാഹുല്‍ ഗാന്ധി വയനാട്ടില്‍ തന്നെ ഇത്തവണയും മത്സരിക്കുമെന്നാണ് യോഗത്തിന് ശേഷം കോണ്‍ഗ്രസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. അമേഠിയിൽ നിന്ന് രാഹുൽ മത്സരിക്കുമോ എന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. ശശി തരൂർ തിരുവനന്തപുരത്തുനിന്നും കെ.സുധാകരൻ കണ്ണൂരിൽ നിന്നും മത്സരിക്കും.

 

Advertisment