Advertisment

തിരുവനന്തപുരത്ത് യുവതി ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍; ഭർത്താവിനെ കാണാനില്ല, കൊലപാതകമാണോയെന്ന് സംശയം

New Update
V

തിരുവനന്തപുരം: ദുരൂഹസാഹചര്യത്തില്‍ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. കാട്ടാക്കട മുതിയവിളയിലാണ് സംഭവം. പേരൂര്‍ക്കട സ്വദേശി മായ മുരളി (37) ആണ് മരിച്ചത്. കാവുവിളയിൽ ഇവരുടെ വാടകവീടിന് സമീപമുള്ള റബർ പുരയിടത്തിലാണ് മൃതദേഹം കണ്ടെത്തിയത്.

ഇവരുടെ ഭര്‍ത്താവ് രഞ്ജിത്തിനെ കാണാനില്ലെന്ന് പരാതിയുണ്ട്. സംഭവം കൊലപാതകമാണോ എന്ന് പരിശോധിക്കുകയാണ്. കാട്ടാക്കട ഡിവൈഎസ്പി ഉള്‍പ്പടെയുള്ള സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Advertisment