Advertisment

പ്രമേഹത്തെ പ്രതിരോധിക്കാന്‍ ചെയ്യേണ്ട ആരോഗ്യകരമായ ശീലങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം..

അമിതഭാരം ഇന്‍സുലിന്‍ പ്രതിരോധത്തെ ബാധിക്കുകയും രക്തത്തിലെ പഞ്ചസാരയുടെ തോതിനെ തകിടം മറിക്കുകയും ചെയ്യും.

author-image
admin
New Update
kerala

ആരോഗ്യകരമായ ശരീരഭാരം നിലനിര്‍ത്തുന്നത് പ്രമേഹ നിയന്ത്രണത്തില്‍ അതിപ്രധാനമാണ്. ഏഴ് ശതമാനം ശരീരഭാരം കുറയ്ക്കുന്നത് പ്രമേഹ സാധ്യത 60 ശതമാനം വരെ കുറയ്ക്കാമെന്ന് പറയുന്നു. അമിതഭാരം ഇന്‍സുലിന്‍ പ്രതിരോധത്തെ ബാധിക്കുകയും രക്തത്തിലെ പഞ്ചസാരയുടെ തോതിനെ തകിടം മറിക്കുകയും ചെയ്യും. ഇടയ്ക്കിടെയുള്ള പ്രമേഹ പരിശോധന ഈ രോഗത്തെ നേരത്തെ തിരിച്ചറിയാനും ആവശ്യമായ മാറ്റങ്ങള്‍ ജീവിതശൈലിയിലും ഭക്ഷണക്രമത്തിലും വരുത്താനും സഹായിക്കും.  

പുകവലി ശ്വാസകോശത്തിനും ഹൃദയത്തിനും മാത്രമല്ല അപകടം ഉണ്ടാക്കുക. പ്രമേഹം ഉള്‍പ്പെടെ പലവിധ ആരോഗ്യസങ്കീര്‍ണതകളും ഇത് കാരണമാകും. പുകവലി ഇന്‍സുലിന്‍ പ്രതിരോധം വര്‍ധിപ്പിക്കും. ടൈപ്പ് 2 പ്രമേഹ സാധ്യത വലിയൊരളവില്‍ കുറയ്ക്കാന്‍ പുകവലി നിര്‍ത്തുന്നത് സഹായിക്കും. മധുരവും പ്രിസര്‍വേറ്റീവുകളും മറ്റ് അനാരോഗ്യകരമായ ചേരുവകളും അടങ്ങിയ പാനീയങ്ങള്‍ക്ക് പകരം ദാഹിക്കുമ്പോൾ വെള്ളം കുടിക്കാനായി തിരഞ്ഞെടുക്കാം. ഇത് ശരീരത്തിലെ  ജലാംശം നിലനിര്‍ത്തുകയും അമിതമായ കാലറി ശരീരത്തിലെത്താതെ തടയുകയും ചെയ്യും. 

 ഫൈബര്‍ അടങ്ങിയ ഭക്ഷണങ്ങള്‍ നിത്യവും ഉപയോഗിക്കുന്നതും പ്രമേഹ സാധ്യത കുറയ്ക്കും. ഫൈബര്‍ ഭക്ഷണത്തില്‍ നിന്നുമുള്ള പഞ്ചസാരയുടെ ആഗീരണത്തിന്‍റെ വേഗം കുറയ്ക്കും. ഇത് രക്തത്തിലെ പഞ്ചസാര പെട്ടെന്ന് ഉയരാതിരിക്കാന്‍ സഹായിക്കും. വയര്‍ നിറഞ്ഞ പ്രതീതി ഉണ്ടാക്കുമെന്നതിനാല്‍ അമിതമായ തോതില്‍ ഭക്ഷണം കഴിക്കാതിരിക്കാനും ഫൈബര്‍ സഹായിക്കും. പഴങ്ങള്‍, പച്ചക്കറികള്‍, ഹോള്‍ ഗ്രെയ്നുകള്‍ എന്നിവയെല്ലാം ഫൈബര്‍ അടങ്ങിയവയാണ്. പഞ്ചസാരയും റിഫൈന്‍ ചെയ്ത കാര്‍ബോഹൈഡ്രേറ്റും അടങ്ങിയ ഭക്ഷണം ഗ്ലൂക്കോസ്, ഇന്‍സുലിന്‍ തോതുകള്‍ ഉയര്‍ത്തുന്നവയാണ്. ഇതിനാല്‍ മധുരപാനീയങ്ങള്‍, ഡിസേര്‍ട്ടുകള്‍, സംസ്കരിച്ച സ്നാക്സുകള്‍, റിഫൈന്‍ ചെയ്ത ധാന്യങ്ങള്‍ എന്നിവയുടെ ഉപയോഗം കുറയ്ക്കേണ്ടതാണ്.

Health diabetes tips
Advertisment