Advertisment

കൊളസ്ട്രോള്‍ കുറയ്ക്കാന്‍ കുടിക്കേണ്ട പാനീയങ്ങളെ പരിചയപ്പെടാം

വിറ്റാമിന്‍ സി, ആന്‍റി ഓക്സിഡന്‍റുകള്‍ തുടങ്ങിയവ അടങ്ങിയ നെല്ലിക്കാ ജ്യൂസ് രാവിലെ വെറുംവയറ്റില്‍ കുടിക്കുന്നതും കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും. ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ മഞ്ഞള്‍ പാല്‍ കുടിക്കുന്നതും കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും.

New Update
tjtrdg

ഗ്രീന്‍ ടീയില്‍ അടങ്ങിയിരിക്കുന്ന ആന്‍റി ഓക്‌സിഡന്റുകള്‍ കൊളസ്‌ട്രോള്‍ തോത് കുറയ്ക്കാന്‍ സഹായിക്കും. അതിനാല്‍ രാവിലെ ഗ്രീന്‍ടീ കുടിക്കുന്നത് കൊളസ്ട്രോള്‍ കുറയ്ക്കാന്‍ നല്ലതാണ്. രാവിലെ സോയ മില്‍ക്ക് കുടിക്കുന്നത് കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും. 

തക്കാളിയില്‍ അടങ്ങിയിരിക്കുന്ന ലൈകോപീനുകള്‍ ശരീരത്തിലെ കൊളസ്ട്രോള്‍ നില കുറയ്ക്കാന്‍ സഹായിക്കും. കൂടാതെ തക്കാളിയില്‍ ഫൈബറും അടങ്ങിയിട്ടുണ്ട്. അതിനാല്‍ തക്കാളി ജ്യൂസ് രാവിലെ കുടിക്കുന്നത് കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും. 

പപ്പായയില്‍ ധാരാളം ഫൈബര്‍ അടങ്ങിയിട്ടുണ്ട്. ഇത് രക്തസമ്മര്‍ദവും ചീത്ത കൊളസ്ട്രോളും കുറയ്ക്കാന്‍ സഹായിക്കും. ഇഞ്ചി- ലെമണ്‍ വെള്ളം ആണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഇവ രാവിലെ വെറും വയറ്റില്‍ കുടിക്കുന്നതും കൊളസ്ട്രോളും കുറയ്ക്കാന്‍ സഹായിക്കും. 

drinks-to-lower-cholesterol
Advertisment