Advertisment

ഐസ്‌ക്രീം കഴിച്ചതിന് പിന്നാലെ ഛര്‍ദ്ദി, ആശുപത്രിക്ക് പോകുംവഴി മരണം ! ഇടുക്കിയിലെ അഞ്ചു വയസുകാരിയുടെ മരണകാരണം അറിയാന്‍ പോസ്റ്റ്‌മോര്‍ട്ടം

പോസ്റ്റുമോർട്ടത്തിനു ശേഷമേ മരണകാരണം വ്യക്തമാകൂവെന്ന് ഡോക്ടർമാർ അറിയിച്ചു. ഇതിനെ തുടർന്നാണ് പോസ്റ്റ്മോർട്ടം നടത്താൻ തീരുമാനിച്ചത്. ഇടുക്കി മെഡിക്കൽ കോളേജിലോ കോട്ടയം മെഡിക്കൽ കോളേജിലോ കുട്ടിയുടെ പോസ്റ്റ്മോർട്ടം നടത്തും

author-image
ന്യൂസ് ബ്യൂറോ, ഇടുക്കി
Updated On
New Update
arya

ഇടുക്കി: വണ്ടിപ്പെരിയാറിൽ ഛർദിയെ തുടർന്ന് അഞ്ച് വയസുകാരി മരിച്ച സംഭവത്തിൽ മരണകാരണം അറിയാൻ പോസ്റ്റുമോർട്ടം നടത്തും. വണ്ടിപ്പെരിയാര്‍ സ്വദേശി ഷിജോയുടെ മകള്‍ ആര്യയാണ് മരിച്ചത്..

ചൊവ്വാഴ്ച വൈകിട്ടാണ് ഛര്‍ദിയെത്തുടര്‍ന്ന് അഞ്ചുവയസ്സുകാരി സ്വകാര്യ ആശുപത്രിയില്‍ ചികിത്സതേടിയത്. ഇവിടെ നിന്ന് പ്രാഥമിക ശുശ്രൂഷ നൽകിയശേഷം പീരുമേട് താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് കുട്ടി മരിച്ചത്.

കഴിഞ്ഞദിവസം മുത്തച്ഛനൊപ്പം ഗവിയില്‍ പോയിരുന്ന ആര്യ, ഇവിടെനിന്ന് ഐസ്‌ക്രീം കഴിച്ചതായി ബന്ധുക്കള്‍ പറയുന്നുണ്ട്. പോസ്റ്റുമോർട്ടത്തിനു ശേഷമേ മരണകാരണം വ്യക്തമാകൂവെന്ന് ഡോക്ടർമാർ അറിയിച്ചു. ഇതിനെ തുടർന്നാണ് പോസ്റ്റ്മോർട്ടം നടത്താൻ തീരുമാനിച്ചത്. ഇടുക്കി മെഡിക്കൽ കോളേജിലോ കോട്ടയം മെഡിക്കൽ കോളേജിലോ കുട്ടിയുടെ പോസ്റ്റ്മോർട്ടം നടത്തും. 

Advertisment